Kerala

Site Archive

Total Pageviews

പിഎസ്‌സി: 8 കായിക ഇനങ്ങൾക്കുകൂടി ഗ്രേസ് മാർക്ക്

പിഎസ്‌സി മുഖേന നടത്തുന്ന തിരഞ്ഞെടുപ്പുകളിൽ മികച്ച കായിക താരങ്ങൾക്കു നൽകുന്ന ഗ്രേസ് മാർക്കിന് 8 ഇനങ്ങൾകൂടി ഉൾപ്പെടുത്താൻ മന്ത്രി സഭായോഗം തീരുമാനിച്ചു. ജൂഡോ, തയ്ക്വാൻഡോ ഫെൻസിങ്, കരാട്ടെ, വുഷു, ടെന്നിക്കോയ്, സോഫ്റ്റ് ബോൾ, ബേസ്ബോൾ എന്നിവയാണ് പുതുതായി പരിഗണിക്കുന്ന കായിക ഇനങ്ങൾ. ഇതുവരെ 32 കായിക ഇനങ്ങൾക്കാണ് പിഎസ്‌സി ഗ്രേസ് മാർക്ക് നൽകിയിരുന്നത്. 8 ഇനങ്ങൾ കൂടി ഉൾപ്പെടുമ്പോൾ ഇത് 40 ആയി വർധിക്കും.  

നിലവിൽ ഗ്രേസ് മാർക്ക് നൽകുന്ന കായിക ഇനങ്ങൾ
32 കായിക ഇനങ്ങളിൽ ഹാജരാക്കുന്ന സർട്ടിഫിക്കറ്റുകൾക്കാണ് പിഎസ്‌സി നിലവിൽ ഗ്രേസ് മാർക്ക് അനുവദിക്കുന്നത്. ഇനങ്ങൾ ഇനി പറയുന്നു. ഫുട്ബോൾ, അത്‌ലറ്റിക്സ് (ക്രോസ് കൺട്രി ഉൾപ്പെടെ), വോളിബോൾ, അക്വാട്ടിക്സ് (സ്വിമ്മിങ്, ഡൈവിങ്, വാട്ടർപോളോ), ബാസ്കറ്റ്ബോൾ, ഹോക്കി, ബാഡ്മിന്റൻ (ഷട്ടിൽ), ടെന്നിസ്, ബോൾ ബാഡ്മിന്റൻ, ടേബിൾ ടെന്നിസ്, ക്രിക്കറ്റ്, കബഡി, റസ്‌ലിങ്, ജിംനാസ്റ്റിക്, ഖോഖോ, വെയ്റ്റ് ലിഫ്റ്റിങ് ആൻഡ് ബോഡി ബിൽഡിങ്, ബോക്സിങ്, ചെസ്, സൈക്ലിങ്, ഹാൻഡ്ബോൾ, കളരിപ്പയറ്റ്, സൈക്കിൾപോളോ, ബില്യാർഡ്സ്, റൈഫിൾ ഷൂട്ടിങ്, മൗണ്ടനിങ്, പവർ ലിഫ്റ്റിങ്, കനോയിങ് ആൻഡ് കയാക്കിങ്, ഇന്ത്യൻ സ്റ്റൈൽ റസ്‌ലിങ്, വിമൻസ് ക്രിക്കറ്റ്, വിമൻസ് ഹോക്കി, റോവിങ്, ആർച്ചറി.

കേരള സർവീസ് റൂൾസ് വാല്യം ഒന്ന് അനുബന്ധം ഏഴിൽ വ്യക്‌തമാക്കിയിട്ടുള്ള ഏതെങ്കിലും ദേശീയ സ്‌പോർട്‌സ് അസോസിയേഷനിൽ അഫിലിയേറ്റ് ചെയ്‌തിട്ടുള്ള അമച്വർ സ്‌പോർട്‌സ് സംഘടന നടത്തുന്ന സംസ്‌ഥാന, ദേശീയ, അന്തർദേശീയ മൽസരങ്ങളിൽ പങ്കെടുത്തവർക്കാണ് ഗ്രേസ് മാർക്ക് നൽകുക. ഉദ്യോഗാർഥികൾ ഇതു സംബന്ധിച്ച് പിഎസ്‌സിയിൽ സമർപ്പിക്കുന്ന സർട്ടിഫിക്കറ്റുകൾ കേരളാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി/ അസിസ്റ്റന്റ് സെക്രട്ടറിയുടെ മേലൊപ്പോടെ (കൗണ്ടർ സിഗ്നേച്ചർ) ഹാജരാക്കിയെങ്കിൽ മാത്രമേ ഗ്രേസ് മാർക്ക് ലഭിക്കൂ. സംസ്‌ഥാന സർവീസിലെ ക്ലാസ് 3, ക്ലാസ് 4 തസ്തികയിലെ നിയമനത്തിനാണ്  ഗ്രേസ് മാർക്ക് നൽകുന്നത്. ഉദ്യോഗാർഥികൾക്ക് വിദ്യാഭ്യാസ യോഗ്യത, വയസ് എന്നിവയിൽ ഇളവില്ല
Share it:

Student

Post A Comment: