Kerala

Site Archive

Total Pageviews

Income Tax -Major economic changes after april 1


ആദായ നികുതിയുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ നിരവധി മാറ്റങ്ങളാണ് ഏപ്രില്‍ ഒന്നു മുതല്‍ നടപ്പില്‍ വരുന്നത്. 10 ബാങ്കുകൾ ലയിച്ച് നാലെണ്ണം ആകുന്നതിന് പുറമേയാണ് ഈ മാറ്റങ്ങൾ വരുന്നത്. നമ്മുടേതല്ലാത്ത കാരണങ്ങളാല്‍ ഡിസ്‌പോസിബിള്‍ ഇന്‍കം കുറഞ്ഞ കാലമായതിനാല്‍ ഇക്കാര്യത്തിൽ അധിക ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണ്. ഏപ്രില്‍ ഒന്നിന് ശേഷം സാധാരണക്കാരെ ബാധിക്കുന്ന പ്രധാന സാമ്പത്തിക മാറ്റങ്ങള്‍ ഇവയാണ്.

1. പുതിയ നികുതി സമ്പ്രദായം

ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ച പുതിയ നികുതി ഘടന ഏപ്രില്‍ ഒന്നിന് നിലവില്‍ വരും. അതേസമയം നിലവിലുണ്ടായിരുന്ന രീതി തുടരുകയും ചെയ്യും. നികുതിദായകര്‍ക്ക് അവരുടെ താൽപര്യമനുസരിച്ച്,നിക്ഷേപ രീതിയനുസരിച്ച് ഇവിടെ തിരഞ്ഞെടുപ്പ് നടത്താം. പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ അറിയിപ്പ് അനുസരിച്ച് പഴയതും പുതിയതുമായ രീതികള്‍ ഒരോ വര്‍ഷത്തേയും നിക്ഷേപവും നേട്ടവും നോക്കി നികുതി ദായകന് അവലംബിക്കാവുന്നതാണ്. ഭവന വായ്പാ പലിശ, മുതല്‍, എല്‍ ഐ സി, മ്യൂച്ച്വല്‍ ഫണ്ട് പോലുളള നികുതി സംരക്ഷണ ഉപാധികള്‍ക്ക് കിഴിവുകളും നികുതി ഒഴിവുകളും ലഭിക്കുന്നതാണ് പഴയ രീതി.എന്നാല്‍ 80 സി അടക്കമുള്ള ചട്ടങ്ങളുടെ പരിധിയിലുള്ള ഇത്തരം നിക്ഷേപങ്ങള്‍ക്ക് യാതൊരു വിധ ഒഴിവുകളും പരിഗണിക്കാത്തതാണ് പുതിയ നികുതി സമ്പ്രദായം. അതേസമയം ഇവിടെ ഒരോ സ്ലാബിനും കുറഞ്ഞ നികുതിയെ അടയ്‌ക്കേണ്ടതുള്ളു. അതുകൊണ്ട് വ്യക്തികള്‍ അവരുടെ വരുമാനം, നിക്ഷേപം ഇങ്ങനെ പല ഘടകങ്ങള്‍ വിലയിരുത്തി വേണം തിരഞ്ഞെടുപ്പ് നടത്താന്‍.
അഞ്ച് ലക്ഷം വരെയുളള വരുമാനത്തിന് നികുതിയില്ല. 5 മുതല്‍ 7.5 ലക്ഷം വരെ 10 ശതമാനമാണ് നികുതി. 7.5 മുതല്‍ 10 ലക്ഷം വരെ 15 ശതമാനവും 10 മുതല്‍ 12.5 ലക്ഷം വരെ 20 ശതമാനവും 12.5 മുതല്‍ 15 വരെ 25 ശതമാനവും 15 ലക്ഷത്തിന് മുകളിലാണ് വരുമാനമെങ്കില്‍ 30 ശതമാനവും- ഇങ്ങനെയാണ് പുതിയ നികുതി സ്ലാബ്. ഒഴിവുകളും കിഴിവുകളും വേണ്ട എന്നുള്ളവര്‍ക്ക് ഇത് തിരഞ്ഞെടുക്കാം.

2. അടിസ്ഥാന ഇന്‍ഷൂറന്‍സ് കവറേജ്

ആരോഗ്യ ഇന്‍ഷൂറന്‍സ് മേഖലയിലേക്ക് പരമാവധി ആളുകളെ ഉള്‍പ്പെടുത്തുവാനുതകുന്ന അടിസ്ഥാന പോളിസിയായ ആരോഗ്യ സഞ്ജീവനി ഏപ്രില്‍ ഒന്നിന് നിലവില്‍ വരും. ഇന്‍ഷൂറന്‍സ് എടുക്കുന്നയാളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്ന പോളിസിയായിരിക്കും ആരോഗ്യ സഞ്ജീവനി. ചുരുങ്ങിയ ചെലവില്‍ പരമാവധി അഞ്ച് ലക്ഷം രൂപ വരെയാണ് ഈ പോളിസിയുടെ കവറേജ് എന്നതിനാല്‍ ഇടത്തട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടതായിരിക്കുമിത്. നിലവില്‍ വിവിധ കമ്പനികള്‍ നല്‍കുന്ന വൈവിധ്യമാര്‍ന്ന ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസികളില്‍ ഒളിഞ്ഞിരിക്കുന്ന വ്യവസ്ഥകളും മറ്റും ക്ലെയിം സെറ്റില്‍മെന്റ് അടക്കമുളള കാര്യങ്ങളില്‍ പിന്നീട് ആശയക്കുഴപ്പത്തിന് കാരണമാകുന്നുണ്ട്. ഇത് പരിഹരിക്കുന്നതിന് വേണ്ടിയാണ് ഇന്‍ഷൂറന്‍സ് റെഗുലേറ്ററി അതോറിറ്റി എല്ലാ കമ്പനികളുടെയും അടിസ്ഥാന പോളിസികള്‍ക്ക് ഒരേ പേരും സ്വഭാവവുമായിരിക്കണമെന്ന് നിശ്ചയിച്ചത്. അതിന്റെ ഭാഗമായി 'ആരോഗ്യ സഞ്ജീവനി പോളിസി' എന്ന പൊതു നാമത്തോടൊപ്പം കമ്പനികളുടെ പേരും ചേര്‍ത്ത് അടിസ്ഥാന പോളിസികള്‍ വിതരണം ചെയ്യാം. ഇതോടെ ഗ്രാമീണ മേഖലകളുടെയും ഇടത്തരക്കാരായ ആളുകളെയും ഇന്‍ഷൂറന്‍സ് പ്രാതിനിധ്യം ഉയരുമെന്ന് കരുതുന്നു.

3. പാന്‍- ആധാര്‍ ബന്ധം

പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന ദിവസം മാര്‍ച്ച് 31 ആണ്. അതായത് ഏപ്രില്‍ ഒന്നിന് മുമ്പ് പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ വലിയ തുക പിഴയൊടുക്കേണ്ടി വന്നേക്കാം.  ആദായ നികുതി വകുപ്പിന്റെ വിശദീകരണമനുസരിച്ച് മാര്‍ച്ച് 31 ന് മുമ്പ് ഇരു രേഖകളും പരസ്പരം ബന്ധിപ്പിക്കാത്തവര്‍ 10,000 രൂപ പിഴയൊടുക്കേണ്ടി വരും.ആദായ നികുതി ചട്ടത്തിന്റെ സെക്ഷന്‍ 272 ബി അനുസരിച്ച് അനുച്ഛേദം 139 എ യിലെ വ്യവസ്ഥകള്‍ പാലിക്കുന്നില്ലെങ്കില്‍ അസസിംഗ് ഓഫിസര്‍ക്ക് 10000 രൂപ പെനാല്‍റ്റി നിര്‍ദേശിക്കാം. എന്നാല്‍ ഇത് കര്‍ശനമായി നടപ്പാക്കുമോ എന്ന കാര്യം വ്യക്തമല്ല. മാര്‍ച്ച് 31 നകം ബന്ധിപ്പിക്കല്‍ നടന്നിട്ടില്ലെങ്കില്‍ പാന്‍ കാര്‍ഡ് പിന്നീട് പ്രവര്‍ത്തന രഹിതമാകുമെന്നാണ് അറിയിപ്പ്.  ആദായ നികുതി വകുപ്പിന്റെ കണക്കനുസരിച്ച് 30.75 കോടി പാന്‍ കാര്‍ഡുകളാണ്  കഴിഞ്ഞ ജനുവരി ഏഴു വരെ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളത്. എട്ട് തവണ തീയതി നീട്ടി നല്‍കിയിട്ടും 17 കോടിയിലേറെ കാര്‍ഡുകള്‍ ഇനിയും ബന്ധിപ്പിക്കപ്പെടേണ്ടതുണ്ട്.

4.വിദേശയാത്രയ്ക്ക് ചെലവേറും

വിദേശയാത്രയ്ക്ക് ഇനി ചെലവേറും. ബജറ്റിലെ നിര്‍ദേശമനുസരിച്ച് ഏപ്രല്‍ ഒന്നു മുതല്‍ വിദേശയാത്രകള്‍ ടി സി എസി(ഉറവിട നികുതി)ന്റെ പരിധിയിലാകും. ഏപ്രില്‍ ഒന്നിന് ശേഷം ടൂര്‍ ഓപ്പറേറ്റര്‍മാര്‍ അന്തര്‍ദേശീയ യാത്രകള്‍ക്ക് അവരുടെ ഇടപാടുകാരില്‍ നിന്ന് അഞ്ച് ശതമാനം നികുതി ഉറവിടത്തില്‍ നിന്ന് ശേഖരിക്കണം. അതേസമയം പാന്‍ കാര്‍ഡില്ലാത്തവരാണെങ്കില്‍ ഇത് 10 ശതമാനമായിരിക്കും.

5.ബി എസ് 6 ചട്ടം

ഏപ്രില്‍ ഒന്നു മുതല്‍ ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ പുതിയ വാഹനങ്ങള്‍ക്കും ബി എസ് ചട്ടം ബാധകമാണ്. ഇതനുസരിച്ച് രാജ്യത്തെ എല്ലാ വാഹന നിര്‍മ്മാതാക്കളും പുതിയ ചട്ടത്തിലേക്ക് മാറിയിട്ടുണ്ട്. നിലവില്‍ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ബി എസ് 4 സ്‌റ്റേജ് വാഹനങ്ങളേക്കാള്‍ മലിനീകരണതോത് കുറവാണ് പുതിയ എഞ്ചിനുകള്‍ക്ക്. മലിനീകരണത്തോത് കുറച്ച് അന്തര്‍ദേശീയ നിലവാരത്തിലാക്കുകയാണ് ബി എസ് 6 ന്റെ ലക്ഷ്യം.

6. ഇന്ധനവും മാറും

വാഹനങ്ങള്‍ക്ക് ബി എസ് 6 എഞ്ചിനുകള്‍ നിര്‍ബന്ധമാക്കുന്നതോടെ ഇവയില്‍ ഉപയോഗിക്കുന്ന ഇന്ധനത്തിനും ആ മാനദണ്ഡം ഉണ്ടാകേണ്ടതുണ്ട്. ഇപ്പോള്‍ രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളില്‍ മാത്രം ലഭ്യമാകുന്ന അതിശുദ്ധ ഇന്ധനം ഏപ്രില്‍ ഒന്നോടെ രാജ്യത്ത്് എല്ലായിടത്തും ലഭ്യമായി തുടങ്ങും.
Share it:

Trending Now

Post A Comment: