ജനവരി എട്ടുമുതല്‍ 12 വരെ പാലക്കാട്ട് നടക്കുന്ന സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.പാലക്കാട് ബി.ഇ.എം. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്രവൃത്തിപരിചയമേളയും മോയന്‍ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ശാസ്ത്രമേളയും പി.എം.ജി. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഗണിതശാസ്ത്രമേളയും സെന്റ് സെബാസ്റ്റ്യന്‍ യു.പി. സ്കൂളില്‍ സാമൂഹ്യശാസ്ത്രമേളയും കോട്ടമൈതാനത്ത് വൊക്കേഷണല്‍ എക്സ്പോയും ടൗണ്‍ ഹാളില്‍ കരിയര്മേളയുമാണ് നടക്കുന്നത്.
ഞായറാഴ്ചരാവിലെ 9.30ന് പാലക്കാട് ബി.ഇ.എം. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ. ഷാജഹാന് പതാക ഉയര്‍ത്തും. 10.30ന് രജിസ്ട്രേഷന്. ഉച്ചയ്ക്ക് 2.30 ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് മേള ഉദ്ഘാടനം ചെയ്യും. യു.പി., വി.എച്ച്.എസ്.ഇ., ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലായി 8,000 വിദ്യാര്‍ഥികളടക്കം 15,000 ത്തിലധികം പേര് പങ്കെടുക്കുമെന്ന് ഡി.പി.ഐ. ഓഫീസിലെ അക്കാദമിക് ജോയന്റ് ഡയറക്ടര്‍ വി.കെ. സരളമ്മ പത്രസമ്മേളനത്തില്‍ പറഞ്ഞു. മോയന്‍ എല്‍.പി. സ്കൂളില്‍ ഭക്ഷണശാല ഒരുക്കിയിട്ടുണ്ട്. പാലക്കാട്നഗരത്തിലും പരിസരങ്ങളിലുമുള്ള വിവിധ സ്കൂളുകളില്‍ താമസസൗകര്യമൊരുക്കിയിട്ടുണ്ട്.
Navigation
Post A Comment: