സംസ്ഥാന ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒന്‍പത് ശതമാനം ക്ഷാമബത്ത നല്കാന് തീരുമാനിച്ചു.ഈ വര്‍ഷം ഓഗസ്റ്റ് മുതലുള്ള മുന്‍കാല പ്രാബല്യത്തോടെ ഡിഎ ലഭിക്കും.
പെന്‍ഷന്‍കാര്‍ക്ക് ഓഗസ്റ്റ് ഒന്നു മുതലുള്ള ഡിഎ കുടിശിക ഉള്‍പ്പടെയാണ് അടുത്ത മാസത്തെ പെന്ഷന് നല്‍കുക. ജീവനക്കാര്‍ക്ക് നവംബര്‍ മാസത്തെ ശന്പളത്തോടൊപ്പം ഇപ്പോള്‍ അനുവദിച്ചിട്ടുള്ള ഡിഎ വാങ്ങാം. ഓഗസ്റ്റ് ഒന്നു മുതല്‍ ഒക്ടോബര്‍ ഒന്നു വരെയുള്ള ക്ഷാമബത്താ കുടിശിക പിഎഫില്‍ ലയിപ്പിക്കും.
ഒന്‍പത് ശതമാനം കൂടി അനുവദിച്ചതോടെ ജീവനക്കാര്‍ക്ക് മൊ ത്തം 64 ശതമാനം ക്ഷാമബത്ത ല ഭിക്കും. സര്‍ക്കാരിന് 56.10 കോടി രൂപയുടെ അധിക ചെലവാണ് ഇതിലൂടെ ഉണ്ടാകുന്നത്.
കേന്ദ്രസര്‍ക്കാര്‍ അടുത്തയിടെ ആറ് ശതമാനം ഡിഎ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ പുതിയ തീരുമാനത്തോടെ കേന്ദ്ര, സംസ്ഥാന ജീവനക്കാര്‍ക്ക് തുല്യമായ നിരക്കിലുള്ള ഡിഎ ആണ് ലഭിക്കുക
Navigation
Post A Comment: