NVLA Kerala

Non Vocational Teachers Association, VHSE KERALA

NVLA NEWS

Recent

Navigation

INCOME TAX CALCULATOR 2020 (FY 2019-20)

Download the Malayalam menu based Income tax estimator for UGC and Kerala Govt. scale employees. The tool is designed to prepare Anticipatory Income tax statements for the financial year 2019-20 (AY 2020-21). Salary challenge entry facility and 10 E form preparation field is provided in the new version. 
മലയാളം / ഇംഗ്ലീഷ് മെനുവില്‍ പ്രവര്‍ത്തിക്കുന്നതും 2019-20  സാമ്പത്തീക വര്‍ഷത്തിലെ നികുതി മുന്‍പേ ഊഹിച്ചെടുത്തു അതിനനുസൃതമായി മുന്‍പേ തന്നെ മാസം തോറും ഗഡുക്കളായി നികുതി അടക്കുന്നതിനുള്ള സ്റെറെമെന്റ്റ് തയ്യാറാക്കാനായി ഈ എക്സെല്‍ അധിഷ്ഠിതമായ സോഫ്റ്റ്‌വെയര്‍ കൊണ്ട് കഴിഞ്ഞേക്കാം.
CLICK HERE TO DOWNLOAD ECTAX 2020 (FY 2019-20)
 (Updated on 10-3-2019  babuvadukkumchery)
2019-20 സാമ്പത്തീക വര്‍ഷത്തെ നികുതി നിരക്കിന്റെ കഥ. വാസ്തവം എന്ത് ? ചുവടെ കാണുന്ന പട്ടികയില്‍ നിന്ന്  ഒരു കാര്യം വ്യക്തമാണ്. താരതമ്യേന കുറഞ്ഞ വരുമാനത്തില്‍പ്പെട്ട വിഭാഗക്കാര്‍ക്ക് പുതിയ നിരക്കുകള്‍  കാര്യമായ ആശ്വാസം നല്‍കും. അതേസമയം പൊതുവേ 7 ലക്ഷത്തിനു മേലെ ഗ്രോസ് വരുമാനമുള്ള ശമ്പളക്കാര്‍ക്ക് കാര്യമായ നികുതി ഇളവ് ഒന്നും നേടാന്‍ കഴിയില്ലെന്ന് ചുരുക്കം. സുപ്രധാന മാറ്റങ്ങള്‍ ചുവടെ :-
1. നികുതി സ്ലാബിലും നിരക്കിലും മാറ്റമില്ല 
2. വരുമാനത്തില്‍ നിന്നും കുറക്കാവുന്ന standard deduction 40,000 ല്‍ നിന്നും 50,000 ആക്കി 
3. 87 A Rebate 2500 ല്‍ നിന്നും 12500 രൂപയാക്കി ഉയര്‍ത്തി. 5 ലക്ഷം വരെ taxable income ഉള്ളവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കും . മുന്‍പ് 3.5 ലക്ഷം വരെ taxable income ഉള്ളവര്‍ക്ക് മാത്രമേ ഇത് ലഭിച്ചിരുന്നുള്ളൂ 
4. പ്രധാന നിക്ഷേപ കിഴിവായ 80 C ഇളവ് മുന്‍പുള്ളത് പോലെ ഒന്നര ലക്ഷമായി തുടരുന്നു 
5. ഹൌസിംഗ് ലോണ്‍ പലിശയിനത്തിലുള്ള ഇളവിലും മാറ്റമില്ല, പരമാവധി 2 ലക്ഷമായി തുടരുന്നു 

Comparison of Income tax rates FY 2018-19 & FY 2019-20
6,50,000 രൂപ ശമ്പള വരുമാനമുള്ള വ്യക്തി (60 വയസ്സില്‍ താഴെ)
2018-19 സാമ്പത്തീക വര്‍ഷത്തില്‍
2019-20 സാമ്പത്തീക വര്‍ഷത്തില്‍
Tax വ്യത്യാസം Rs.
Income
Tax Rs.
Income
Tax
Salary Income
650000
Salary Income
650000

Less Standard deduction
40,000
Less Standard deduction
50000

Less 80 C Investment (assumed)
150000
Less 80 C Investment (assumed)
150000

Taxable Income
460,000
Taxable Income
450000

First 2,50000
0
First 2,50000
0

Next 2,50000  to 5 Lakh- 5%
10500
Next 2,50000  to 5 Lakh- 5%
10000

Less 87 A rebate (maximum 2500 if taxable income not above 3.5 lakh)
0
Less 87 A rebate (maximum 12500 if taxable income not above 5 lakh)
10000

Tax before Cess
10500
Tax before Cess
0

Add Cess 4%
420
Add Cess 4%
0

Total tax
10920
Total tax
0
10920


8,00,000 രൂപ ശമ്പള വരുമാനമുള്ള വ്യക്തി (60 വയസ്സില്‍ താഴെ)
2018-19 സാമ്പത്തീക വര്‍ഷത്തില്‍
2019-20 സാമ്പത്തീക വര്‍ഷത്തില്‍
Tax വ്യത്യാസം Rs.
Income
Tax Rs.
Income
Tax
Salary Income
800000
Salary Income
800000

Less Standard deduction
40,000
Less Standard deduction
50000

Less 80 C Investment (assumed)
150000
Less 80 C Investment (assumed)
150000

Taxable Income
610,000
Taxable Income
600000

First 2,50000
0
First 2,50000
0

Next 2,50000  to 5 Lakh- 5%
12500
Next 2,50000  to 5 Lakh- 5%
12500

Above 5 Lakh up to 10 Lakh 20%
22000
Above 5 Lakh up to 10 Lakh 20%
20000

Less 87 A rebate (maximum 2500 if taxable income not above 3.5 lakh)
0
Less 87 A rebate (maximum 12500 if taxable income not above 5 lakh)
0

Tax before Cess
34500
Tax before Cess
32500

Add Cess 4%
1380
Add Cess 4%
1300

Total tax
35880
Total tax
33800
2080

മേല്‍ ഉദാഹരണങ്ങളില്‍ ആറര ലക്ഷം ഗ്രോസ് ശമ്പളവരുമാനമുള്ള ഒരാള്‍ [കുറഞ്ഞ വരുമാനക്കാരന്‍] ഈ വര്‍ഷം 10,920 രൂപ നികുതി നല്‍കേണ്ടി വരുമ്പോള്‍ അടുത്ത വര്‍ഷത്തേ നിരക്കിലാണെങ്കില്‍  നികുതിയൊന്നും നല്‍കേണ്ടി വരുന്നില്ല. അതായത് പുതിയ നിരക്ക് അവനു 10,920 രൂപയുടെ ആദായം നല്‍കുന്നു. അതെ സമയം രണ്ടാം ഉദാഹരണത്തില്‍ 8 ലക്ഷംരൂപ ഗ്രോസ് ശമ്പള [ഇടത്തരം / ഉയര്‍ന്ന] വരുമാനമുള്ള ആള്‍ ഇന്ന്  35880 രൂപ നികുതിയായി നല്‍കേണ്ടി വരുമ്പോള്‍ ഭാവിയില്‍ 33800 രൂപയായി കുറയും അതായത് അവനു ലഭിക്കുന്ന ലാഭം കേവലം 2080 രൂപ മാത്രം.
താങ്കള്‍ 2019-20 സാമ്പത്തീക വര്‍ഷത്തെ INCOME TAX CALCULATOR ആണ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഉദ്ദേശിച്ചതെങ്കില്‍ ചുവടെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക 
INCOME TAX CALCULATOR 2019-BABU VADUKKUMCHERY
CLICK HERE TO DOWNLOAD ECTAX 2019 (FY 2018-19)




Share
Be a Member

Post A Comment: