NVLA Kerala

Non Vocational Teachers Association, VHSE KERALA

NVLA NEWS

Recent

Navigation

Nvla ഇടപെടൽ ഉത്തരവ് മരവിപ്പിച്ചു

സുഹൃത്തുക്കളെ,
         13.9.18 ന് ബഹു.ഡയറക്ടർ പുറപ്പെടുവിച്ച ,കുട്ടികൾ കുറവുള്ള കോഴ്സുകളെ മെർജ് ചെയ്യാൻ തീരുമാനിച്ചു കൊണ്ടുള്ള ഉത്തരവിന്റെയടിസ്ഥാനത്തിൽ നിരവധി അധ്യാപകരും മറ്റിതര ജീവനക്കാരും നമ്മുടെ നേതൃത്വവുമായി ബന്ധപ്പെട്ട് ആശങ്ക അറിയിക്കുകയും അടിയന്തിരമായി ശക്തമായ ഇടപെടീൽ അഭ്യർത്ഥിക്കുകയുമുണ്ടായി.ഇതിന്റെ അടിസ്ഥാനത്തിൽ നമ്മൾ ബഹു.വിദ്യാഭ്യാസവകുപ്പ് മന്ത്രി, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി,  ഡയറക്ടർ എന്നിവർക്ക് നിവേദനം നൽകുകയും ശേഷം ബഹു. ഡയറക്ടറുമായി ചർച്ച നടത്തുകയും ചെയ്തതിന്റെയടിസ്ഥാനത്തിൽ സർക്കാർ ഉത്തരവ് വരുന്നതുവരെ ടി. ഉത്തരവ് മരവിപ്പിക്കാമെന്ന് ഡയറക്ടർ ഉറപ്പു തന്ന വിവരം അറിയിക്കുന്നു.

ഷാജി പാരിപ്പള്ളി ( ചെയർമാൻ)
എസ്.ശശികുമാർ (പ്രസിഡന്റ്)
പി.ടി.ശ്രീകുമാർ
( ജന:സെക്രട്ടറി)

NVLA സംസ്ഥാന സമിതി.

Share
Be a Member

Simon Pavaratty

Post A Comment: