NVLA Kerala

Non Vocational Teachers Association, VHSE KERALA

NVLA NEWS

Recent

Navigation

വി.എച്ച്.എസ്.ഇ ഡയറക്ടർക്കും പരീക്ഷാ സെക്രട്ടറിക്കും അഭിവാദ്യങ്ങൾ എൻ.വി.എൽ.എ


വി.എച്ച്.എസ്.ഇ വാർഷിക പരീക്ഷ ടൈംടേബിളിൽ മുൻകാലങ്ങളിൽ നടത്തിയിരുന്ന ഗ്യാപ്പ് ഫില്ലിംഗ് ഒഴിവാക്കാൻ ഇക്കുറി നടപടിയെടുത്ത വി.എച്ച്.എസ്.ഇ ഡയറക്ടർക്കും പരീക്ഷാ സെക്രട്ടറിക്കും എൻ.വി.എൽ.എ യുടെ അഭിവാദ്യങ്ങൾ. മുൻ കാലങ്ങളിൽ പരീക്ഷാ ടൈംടേബിളിലെ ഈ ന്യൂനത കാരണം രണ്ടാം വർഷ വി.എച്ച്.എസ്.ഇ വിദ്യാർത്ഥികൾക്ക് പരീക്ഷകൾക്കിടയിലെ ഇടവേള ദിവസങ്ങൾ HSE വിദ്യാർത്ഥികളെ അപേക്ഷിച്ച് കുറവായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് എൻ.വി.എൽ.എ കഴിഞ്ഞ ദിവസം നിവേദനം നൽകിയിരുന്നു. അടിയന്തര പ്രാധാന്യത്തോടെ ഈ വിഷയത്തെ പരിഗണിച്ച്  നടപടിയെടുത്ത ഡയറക്ടറും, സെക്രട്ടറിയും അഭിനന്ദനമർഹിക്കുന്നു.

എൻ. വി. എൽ.എ സംസ്ഥാന സമിതി

Share
Be a Member

Simon Pavaratty

Post A Comment: