NVLA Kerala

Non Vocational Teachers Association, VHSE KERALA

NVLA NEWS

Recent

Navigation

സ്കൂൾ പ്രവൃത്തിദിനം 200 ആക്കും: ആറ് ശനിയാഴ്ചകളിൽ ക്ലാസ്


അടുത്ത അധ്യയനവർഷം സ്കൂൾ പ്രവൃത്തിദിവസം 200 എണ്ണമാക്കി വിദ്യാഭ്യാസ കലണ്ടറിന് രൂപം നൽകി. ആഗസ്ത് എട്ട്, സെപ്റ്റംബര്‍ 16, 23, ഒക്ടോബർ 21, ജനുവരി ആറ്, 27 എന്നിങ്ങനെ ആറ് ശനിയാഴ്ചകൾ പ്രവൃത്തിദിവസമാക്കി. ഗുണമേന്മാ പരിശോധനാ സമിതിയാണ് ഈ തീരുമാനങ്ങളെടുത്തത്.
 
അധ്യാപകർക്ക് ഓരോ ടേമിലും ഓരോ ക്ലസ്റ്റർ പരിശീലനമുണ്ടാകും. പ്രവൃത്തിദിവസങ്ങളിൽ പരിശീലനമുണ്ടാകില്ല. ക്ലാസുകൾ നഷ്ടപ്പെടാതിരിക്കാൻ വിവിധ പരിപാടികൾക്കായി കുട്ടികളെ പുറത്തുകൊണ്ടുപോകാൻ രക്ഷിതാക്കളുടെ സഹായം തേടും. 


ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഒരുവിധത്തിലുള്ള പരിശീലനവുമുണ്ടാകില്ല. പി.എസ്.സി. പരീക്ഷകൾ പ്രവൃത്തി ദിവസങ്ങളിൽ വന്നാൽ അക്കാര്യം പി.എസ്.സി.യുടെ ശ്രദ്ധയിൽപ്പെടുത്തി മറ്റൊരു ദിവസത്തേക്ക് ക്രമീകരിക്കാൻ ആവശ്യപ്പെടും.

ഹെഡ്മാസ്റ്റർമാരുടെയും അധ്യാപക സംഘടനാ പ്രതിനിധികളുടെയും മറ്റും യോഗങ്ങൾ ശനിയാഴ്ചയാകും നടത്തുക.
മുൻ വർഷവും 200 അധ്യയന ദിവസമാണ് ലക്ഷ്യമിട്ടതെങ്കിലും പരമാവധി 172 ദിവസമേ നടന്നുള്ളൂ. അതിൽ തന്നെ പരീക്ഷയും ഉൾപ്പെടും. ഇത് കണക്കിലെടുത്താണ് പരമാവധി അധ്യയന ദിവസം കണ്ടെത്താനുള്ള ശ്രമം. ഓണപ്പരീക്ഷ ഓഗസ്റ്റ് 21 -31 വരെയും ക്രിസ്മസ് പരീക്ഷ ഡിസംബർ 13-22 വരെയും നടക്കും. എൽ.എസ്.എസ്, യു.എസ്.എസ്. പരീക്ഷകൾ ഫെബ്രുവരി 17-നും. 
Share
Banner

EC Creations

Post A Comment: