NVLA Kerala

Non Vocational Teachers Association, VHSE KERALA

NVLA NEWS

Recent

Navigation

INCOME TAX CALCULATOR 2015-16



ECTAX 2016- MALAYALAM MENU BASED INCOME TAX CALCULATOR


വരുമാന നികുതി കണക്കാക്കലും, അവ നിര്‍ദ്ദേശിക്കുന്ന രൂപത്തില്‍ തയ്യാറാക്കി സമര്‍പ്പിക്കലും പൊതുവേ സാധാരണക്കാരനായ ഒരു ജീവനക്കാരനെ സംബന്ധിച്ചിടത്തോളം കീറാമുട്ടിതന്നെയാണ്. മാത്രമല്ല നികുതി കുറക്കുന്നതിനുതകുന്ന വ്യത്യസ്തങ്ങളായ നിക്ഷേപങ്ങളെപ്പറ്റിയുള്ള അജ്ഞതയും അനാവശ്യമായി നികുതി ബാധ്യത വര്‍ദ്ധിപ്പിക്കാന്‍ ഇടനല്‍കും. ഒരു വിദഗ്ധ സഹായം തേടുന്ന പക്ഷം വരുമാന നികുതിയുമായി ബന്ധപ്പെട്ട ഇടപാടുകളൊക്കെ നിര്‍ഭാഗ്യവശാല്‍ ചെലവേറിയ പ്രവര്‍ത്തനമായിപ്പോകാറുണ്ട്. 2015-16 - സാമ്പത്തീക വര്‍ഷത്തെ (Assessment year 2016-17) വരുമാന നികുതി കണക്കാക്കി, ഈ വരുന്ന ഫെബ്രുവരി മാസത്തില്‍ ട്രഷറിയിലും, ബന്ധപ്പെട്ട വകുപ്പ്തല ഓഫീസിലും മറ്റും സമര്‍പ്പിക്കേണ്ട രേഖകള്‍ തയ്യാറാക്കുന്നതിനുള്ള ഇന്‍കം ടാക്സ് സോഫ്റ്റ്‌വെയറിനെ ചുവടെ പരിചയപ്പെടുത്തുന്നു. വരുമാന നികുതി കണക്കുകൂട്ടലുമായി ബന്ധപ്പെട്ട വിശദമായ കുറിപ്പ് ചുവടെ  പ്രസിദ്ധീകരിച്ചിട്ടുണ്ട്.
CLICK HERE TO DOWNLOAD (Updated on 16-1-2016)

പ്രത്യേകം ശ്രദ്ധിക്കുക: ഫയല്‍ ഡൌണ്‍ലോഡ് ചെയ്യുംപോള്‍ എപ്പോഴും SAVE FILE എന്ന ഓപ്ഷന്‍ സ്വീകരിക്കണം. അതായത് ഫയല്‍ സേവ് ചെയ്തതിനു ശേഷമേ ഓപ്പണ്‍ ചെയ്യാന്‍ പാടുള്ളൂ. പലപ്പോഴും ഡൌണ്‍ലോഡ് ചെയ്ത് ലഭിക്കുന്ന ഫയല്‍ ZIP FORMAT ല്‍ ആയിരിക്കും.(അതായത് Excel ഫയലല്ലാത്ത രൂപത്തില്‍ കണ്ടേക്കാം.) അത്തരം സാഹചര്യത്തില്‍ മാത്രം അത് പ്രവര്‍ത്തിപ്പിക്കാന്‍ ഫയലിനെ UNZIP ചെയ്യുക എന്ന പ്രവര്‍ത്തനം നടത്തുക. അതിനായി ഫയല്‍ തുറക്കുന്നതിനു മുന്‍പ് File icon ല്‍ Right click ചെയ്ത് 'Extract here' എന്ന്‍ നല്‍കുക . അതോടെ പുതിയ ഒരു folder സൃഷ്ടിക്കപ്പെടും. പുതിയ ഫോള്‍ഡര്‍ തുറന്നാല്‍ കാണുന്ന എക്സല്‍ ഫയലാണ് നികുതി statement തയ്യാറാക്കാന്‍ ഉപയോഗിക്കേണ്ടത്.


ശമ്പള വരുമാനക്കാരന്‍ എങ്ങിനെ നികുതി കണക്കാക്കും ?

ഒരു ശമ്പള വരുമാനക്കാരനെ സംബന്ധിച്ചിടത്തോളം ഒരു പക്ഷെ നികുതി കണക്കാക്കേണ്ടത് അയാള്‍ തന്നെയാണെങ്കിലും പ്രായോഗികതലത്തില്‍ അത് അടക്കേണ്ടത് അവന്റെ ‘മുതലാളി’യാണെന്ന് പറയാം. Tax deducted at source (TDS) എന്ന പേരില്‍ വിശേഷിപ്പിക്കുന്ന ശമ്പള പിടുങ്ങലിലൂടെ സേവനദാദാവ്‌ ഈ പുണ്യകര്‍മ്മം നിരന്തരം ചെയ്തുകൊണ്ടിരിക്കും. ജീവനക്കാരന്‍ ഗണിച്ചെടുത്തു നല്‍കുന്ന നികുതി തുക ശരിയാണെന്ന് ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഉറപ്പു വരുത്തേണ്ട ജോലിയും, അവ വര്‍ഷാന്ത്യത്തില്‍ മാത്രം അടക്കുക എന്ന ‘സ്വഭാവദോഷം’ ഉണ്ടെങ്കില്‍ അത് തിരുത്തി വകുപ്പ് നിര്‍ദ്ദേശിക്കുന്ന വിധത്തില്‍ സമയാസമയങ്ങളില്‍ ഗഡുക്കള്‍ ആയി അടപ്പിക്കേണ്ട ചുമതലയും നിര്‍ഭാഗ്യവശാല്‍ ‘പാവം മുതലാളി’ യുടെ ജോലിയായി മാറുന്നു. ഈ സാമ്പത്തീക വര്‍ഷത്തില്‍ ലഭിച്ച ശമ്പളമടക്കമുള്ള എല്ലാ വരുമാനവും ചേര്‍ത്ത്, അനുവദനീയമായ ഇളവുകള്‍ക്ക് ശേഷം അത് മാസ ഗഡുക്കളായി അടക്കുന്നതിനിടയില്‍, അതിന്റെ ഏറ്റവും അവസാന മാസമായ മാര്‍ച്ചില്‍ അടക്കുമ്പോള്‍ അത് അണ-പൈ വ്യത്യാസമില്ലാതെ അടക്കുന്നു എന്ന്‍ ഉറപ്പ് വരുത്തേണ്ടതും പുണ്യമാസമായ മാര്‍ച്ചില്‍ തന്നെ. ഇതിനിടെ പൊന്തി വരാന്‍ സാധ്യതയുള്ള ചോദ്യം മാര്‍ച്ച് 31 നു മുന്‍പ് ചെയ്യേണ്ട ഈ ‘അന്ത്യകര്‍മ്മം’ എന്തിനു ഫെബ്രുവരിയില്‍ തന്നെ നടത്തുന്നു എന്നായിരിക്കും. ശുഭസ്യ ശീഖ്രം എന്ന് കാര്‍ന്നവന്മാര്‍ പറഞ്ഞു പോന്നതിനെ അക്ഷരം പ്രതി അനുസരിക്കുകയാണിവിടെ എന്ന്‍ കരുതേണ്ടതില്ല. കാരണം മറ്റൊന്നാണ്. 2015 ഏപ്രില്‍ ഒന്ന് മുതല്‍ 2016 മാര്‍ച്ച് 31 വരെയുള്ള വരുമാനം കണക്കാക്കിയാണ് നികുതി അടക്കേണ്ടതെന്നു നേരത്തെ പറഞ്ഞുവല്ലോ, എന്നാല്‍ പൊതുവേ ജീവനക്കാരന്‍റെ 2015 എപ്രിലില്‍ ലഭിക്കുന്ന വേതനം 2015 മാര്‍ച്ചില്‍ ചെയ്ത ജോലിയുടെതാണല്ലോ അതുപോലെ 2016 മാര്‍ച്ചില്‍ വാങ്ങുന്ന വേതനം 2016 ഫെബ്രുവരിയില്‍ ചെയ്ത ജോലിയുടെതുമായിരിക്കും അതുകൊണ്ട്തന്നെ കാലഘട്ടത്തെ പുനര്‍വ്യാഖ്യാനം ചെയ്ത് ‘2015 മാര്‍ച് മുതല്‍ 2016 ഫെബ്രുവരി വരെയുള്ള ശമ്പളത്തിന്റെ’ എന്നാക്കി മാറ്റി ചിലര്‍. വ്യാഖ്യാനം എന്തായാലും 2015 ഏപ്രില്‍ ഒന്നുമുതല്‍ 2016 മാര്‍ച്ച് 31 വരെ കിട്ടിയ വരുമാനതുകയും നിക്ഷേപ തുകയും അല്ലാതെ ഒരു ശില്ലിക്കാശുപോലും കണക്കുകൂട്ടലുകള്‍ക്കിടയില്‍ കയറിപ്പോകാതെയും വിട്ടുപോകാതെയും നോക്കേണ്ടതുണ്ട്. മറ്റൊരു കാര്യം ജീവനക്കാരന്‍ നികുതി നല്‍കേണ്ടത് തന്റെ ശമ്പള വരുമാനം മാത്രം നോക്കിയല്ല മറിച്ച് ശമ്പളമടക്കമുള്ള എല്ലാ വരുമാനവും ചേര്‍ത്ത തുകയിന്മേലാണ്. അതിനായി അയാള്‍ തന്റെ വരുമാനത്തിന്റെ വിശദാംശങ്ങള്‍ മുഴുവന്‍ ഉള്‍പ്പെടുത്തി അതില്‍ നിന്നും നിലവിലുള്ള നിയമപ്രകാരം കുറക്കാവുന്ന ഇളവുകളും അത് ബോധ്യപ്പെട്ടുത്താനുള്ള രേഖകളും തയ്യാറാക്കി മേലധികാരിക്കു സമര്‍പ്പിക്കുന്ന രേഖയാണ് Income tax statement. ഇതിനു ഒരു നിര്‍ദ്ധിഷ്ട ഫോര്‍മാറ്റ് ഇല്ല എന്നതാണ് ഖേദകരം. അതുകൊണ്ട് തന്നെ പല ദിക്കുകളിലും പല അവതാരങ്ങളായി അവന്‍ ജന്മമെടുക്കും. വരുമാനത്തെ 5 തലക്കെട്ടുകളിലാണ് ഉള്‍പ്പെടുത്തേണ്ടത്. 1. ശമ്പള വരുമാനം 2. വീട് വാടകക്കു നല്‍കി ലഭിക്കുന്ന വരുമാനം 3. കച്ചവടത്തില്‍ നിന്നോ പ്രൊഫഷനല്‍ തൊഴിലില്‍ നിന്നോ ഉള്ള വരുമാനം 4. മൂലധന വര്‍ധന വരുമാനം 5. മറ്റു ഉറവിടങ്ങളില്‍നിന്നുള്ള വരുമാനം. മേല്‍ പറഞ്ഞ വരുമാനങ്ങലെല്ലാം ചേര്‍ത്ത് അതില്‍ നിന്നും അനുവദനീയമായ എല്ലാ കിഴിവുകളും കുറച്ചു ബാക്കി വരുന്ന വരുമാനത്തെ ടാകസബിള്‍ ഇന്‍കം എന്ന് പറയാം. സാങ്കേതികമായി അതിനു ടോട്ടല്‍ ഇന്‍കം എന്നും പേരുണ്ട്. ടോട്ടല്‍ എന്നാല്‍ ഗ്രോസ് അല്ലാ എന്നും മറിച്ച് കിഴിവുകള്‍ക്ക് ശേഷമുള്ളത് എന്നും തിരുത്തി ചിന്തിക്കാതെ നിവര്‍ത്തിയില്ല. ഈ ടോട്ടല്‍ വരുമാനം 2.5 ലക്ഷത്തില്‍ താഴെയാണെങ്കില്‍ ഇത്തവണ നികുതി നല്‍കേണ്ടതില്ല. എന്നാല്‍ പരിധി കടന്നാല്‍ ചുവടെ കാണുന്ന രീതിയില്‍ നികുതി കണക്കാക്കണം.





2015-16 ലെ വരുമാന നികുതി നിരക്കുകള്
Ordinary Citizens
Senior Citizens    (60-79 Age group)
Super Senior Citizens (Age 80 or above)
Upto Rs. 2,50,000 - Nil
Upto Rs. 3,00,000 - Nil
Upto Rs. 5,00,000 - Nil
2,50,000 To 5,00,000 - 10%
3,00,000 To 5,00,000 - 10%
5,00,000 To 10,00,000 - 20%
5,00,000 To 10,00,000-20%
5,00,000 To 10,00,000 - 20%
Above 10,00,000 - 30%
Above 10,00,000 - 30%
Above 10,00,000 - 30%

നികുതി സ്റെറെമെന്റ്റ് ന്റെ ഒരു കരടു രൂപം ചുവടെ കാണിച്ചിരിക്കുന്നു. അവയുടെ വിശദീകരണങ്ങളും താഴെ നല്കുന്നുണ്ട്.
Sl No
Particulars
Amount
1
SALARY INCOME
(ശമ്പള രൂപത്തില് എല്ലാ വരുമാനവും അടക്കം)
XXXX
2
LESS ALLOWANCE EXEMPTED
XXXX
3
LESS PROFESSION TAX
XXXX
4
ADD OTHER INCOMES :-
(Income from house property, Profits from business or earnings from Profession,  Capital Gain,  Other source Income.)
XXXX
5
GROSS TOTAL INCOME (1-2-3+4)
XXXX
6
LESS CHAPTER VI A DEDUCTIONS :-
1.      1.5 ലക്ഷം വരെ ഇളവ് ലഭിക്കുന്ന നിക്ഷേപങ്ങളും ചെലവുകളും (80C, 80CCC, 80CCDവകുപ്പില് വരുന്നവ)
2.       1.5 ലക്ഷം രൂപക്ക് മേലെ ഇളവ് ലഭിക്കുന്ന നിക്ഷേപങ്ങളും ചെലവുകളും
XXXX
7
TOTAL INCOME OR TAXABLE INCOME (5-6)
XXXX
8
INCOME TAX (Rebate, Relief, Cess എന്നിവയ്ക്ക് മുന്പ്)
XXXX
9
LESS 87-A Rebate (5 ലക്ഷം വരെ ടാക്സബിള് വരുമാനമുള്ളവര്ക്ക് മാത്രം)
XXXX
10
Add Education Cess /Surcharge

11
Less 89(1) Relief for Arrears of salary

12
Total Tax due (8-9+10-11)

13
LESS TDS from salary (already deducted), Other income TDS
XXXX
14
LESS ADVANCE TAX PAID (Tax paid directly through bank)
XXXX
15
BALANCE OF TAX DUE (as TDS from February Salary) (12-13-14)
XXXX

1.           SALARY INCOME
ഇതില് അടിസ്ഥാന ശമ്പളവും എല്ലാ DA അടക്കമുള്ള  എല്ലാവിധ അലവന്സുകള്, ലീവ് സറണ്ടര്, ഉത്സവ ബത്ത, ബോണസ്, പണമായി ലഭിച്ചതും PF ല് ഉള്പ്പെടുത്തിയതുമായ  വിധ കുടിശ്ശികകള്, ജീവനക്കാരന്റെ പേരില് തൊഴില് ദാദാവ് അടച്ച NPS ഗഡുക്കള്, മറ്റുPerquisits എന്നിവ ഉള്പ്പെടുന്നു.
Medical reimbursementഒരു ജീവനക്കാരന് തന്റെയോ കുടുംബാങ്ങളുടെയോ പേരിലുള്ള ചികിത്സാ ചിലവ് വന്നതിനു മെഡിക്കല് റീ ഇമ്പെഴ്സ്മെന്റ്റ് ലഭിച്ചിട്ടുണ്ടെങ്കില് അതില് ഇളവിന് ശേഷമുള്ള തുക Perquisits എന്ന പേരില് സാലറി വരുമാനമായി ഉള്പ്പെടുത്തണം. പരമാവധി 15000 രൂപയാണ് ഇളവായി ലഭിക്കുക. ഉദാ: 15700 രൂപയാണ് reimbursementഎങ്കില് 700 രൂപ വരുമാനമായി ഉള്പ്പെടുത്തണം, 12000 രൂപയാണ് reimbursement എങ്കില് മുഴുവന് തുകയും ഇളവായി ലഭിക്കും.
2.           LESS ALLOWANCE EXEMPTED
ശമ്പളത്തിന്റെ ഭാഗമായി ലഭിക്കുന്ന ചില അപൂര്വ്വം അലവന്സുകള്ക്ക് വരുമാനനികുതി ഇളവു നല്കുന്നുണ്ട്. അവ ചുവടെ :-
നമ്പര്
അലവന്സ്
SEC
ഇളവ് കിട്ടുന്ന തുക
1
HRA
192

വാടക വീട്ടില് താമസിക്കുന്നവര്ക്ക് മാത്രംതാഴെ കൊടുത്തിട്ടുള്ള മൂന്ന് തുകകളില് ഏറ്റവും  ചെറിയ  തുക  ഏതാണോ, അത് കുറവ് ചെയ്യാം.
  • യഥാര്ത്ഥത്തില് ഈ വര്ഷം വാങ്ങിയ വീട്ടുവാടക ബത്ത
  • അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും കൂടി കൂട്ടിയ തുകയുടെ10 ശതമാനത്തിനേക്കാള് കൂടുതലായി  നല്കിയ വാടക
  • അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും കൂടി കൂട്ടിയ തുകയുടെ40 ശതമാനം വരുന്ന തുക.
പലപ്പോഴും രണ്ടാമത് പറഞ്ഞ തുക പൂജ്യമായി വരും. ആ സാഹചര്യത്തില് ഇളവൊന്നും ലഭിക്കില്ല. ചുരുക്കിപ്പറഞ്ഞാല് വാര്ഷീക ശമ്പളത്തിന്റെ (Pay+Da) 10% നുമേല് ഒരാള് വാടക നല്കുന്നില്ലെങ്കില്   ഈ ഇളവ് ലഭിക്കില്ല. ഇളവ് ലഭിക്കാന്  സാധാരണ ഗതിയില് ഒരു ഡിക്ളറേഷന് എഴുതി നല്കിയാല് മതിയെങ്കിലും പലപ്പോഴും   വാടക രസീത് ആവശ്യപ്പെടാറുണ്ട്.
2
Travelling Allowance
10 (14)(i)
വാങ്ങിയ അലവന്സ് പൂര്ണ്ണമായും ചെലവാകുന്നു എന്ന ഊഹത്തില് (*) പൂര്ണ്ണമായും ഇളവ് ലഭിക്കും
3
Daily Allowance
(*) പൂര്ണ്ണമായും ഇളവ് ലഭിക്കും
4
Conveyance Allowance
(*) പൂര്ണ്ണമായും ഇളവ് ലഭിക്കും
5
Academic Allowance
(*) പൂര്ണ്ണമായും ഇളവ് ലഭിക്കും
6
Uniform Allowance
(*) പൂര്ണ്ണമായും ഇളവ് ലഭിക്കും
7
HillccompensatoryAllowance
10 (14)(ii)
മാസം 300 രൂപ വച്ച് ഇളവ് ഉണ്ട്
8
Children Education Allowance
മാസം ഒരു കുട്ടിക്ക് 100 രൂപ വച്ച് ഇളവ് പരമാവധി 2 കുട്ടികള്ക്ക്
9
Transport Allowance
മാസം തോറും 1600 രൂപ വച്ച് (2015 ഏപ്രില് 1മുതല് വര്ദ്ധിപ്പിച്ചു)
10
Transport AllowancePhysically disabled employees
മാസം തോറും 1600 രൂപ വച്ച് (2015 ഏപ്രില് 1മുതല് വര്ദ്ധിപ്പിച്ചു)

മുകളില് പറഞ്ഞിട്ടുള്ള ഓരോ അലവന്സുകള്ക്കുള്ള ഇളവുകളും അത്തരം അലവന്സ് വാങ്ങുന്നവര്ക്ക് മാത്രം ബാധകമാണ്. കിട്ടിയ അലവന്സോ ഇളവായി പറയുന്ന സംഖ്യയോ ഏതാണ് കുറവെങ്കില് അതാണ് കുറക്കാന് പരിഗണിക്കേണ്ടത്.
3.       
LESS PROFESSION TAX Section 16(iii)
തൊഴില് നികുതിയിനത്തില് നല്കിയ തുക പൂര്ണ്ണമായും വരുമാനത്തില്നിന്നും കുറക്കാവുന്നതാണ്.
4.   
ADD OTHER INCOMES :-
a)      Income from House property വീട് വാടകക്ക് നല്കിക്കൊണ്ട് ഒരു വ്യക്തി വരുമാനമൊന്നും നേടുന്നില്ലെങ്കിലും ഹൌസിംഗ് ലോണ് എടുത്തവര്ക്ക് ഈ ഇളവു പ്രയോജനപ്പെടും.  സ്വന്തം താമസത്തിനുപയോഗിക്കുന്ന വീട് വാങ്ങിക്കുന്നതിനോ നിര്മ്മിക്കുന്നതിനോ അംഗീകൃത ധനകാര്യ സ്ഥാപനങ്ങളില് നിന്നും ലോണ് എടുത്തിട്ടുണ്ടെങ്കില് ആ ലോണിന് പലിശയിനത്തില് നല്കിയിട്ടുള്ള തുക Income from House property എന്ന തലക്കെട്ടില് നഷ്ടമായി(minus figure) കാണിക്കണം. (1999 ഏപ്രില് 1 ന് മുമ്പ് എടുത്ത ലോണാണെങ്കില് പരമാവധി 30,000 രൂപയും അതിന് ശേഷം എടുത്ത ലോണാണെങ്കില് പരമാവധി 2,00,000രൂപ വരെയും കിഴിവ് അനുവദിക്കും. എന്നാല് ലോണ് എടുത്ത് 3 വര്ഷത്തിനകം നിര്മ്മാണം പൂര്ത്തിയായിരിക്കണം എന്ന നിബന്ധനയുണ്ട്.)
b)      Profits from business or earnings from Profession വ്യാപാര പ്രവര്ത്തനങ്ങളിലൂടെ നേടിയ ലാഭം ഈ തലക്കെട്ടില് ഉള്പ്പെടുന്നു. ഡോക്ടര്മാര് അടക്കമുള്ള പ്രൊഫഷന് വരുമാനം നേടുന്നവര് തങ്ങളുടെ മാസ ശമ്പളത്തിന് പുറമേ ലഭിക്കുന്ന സ്വകാര്യ പ്രാക്ടീസ് വരുമാനവും ഉള്പ്പെടുത്തേണ്ടത് ഇവിടെ തന്നെ.
c)      Capital Gain സ്വത്തുക്കള് വില്പ്പന നടത്തുമ്പോള് മൂലധന വര്ദ്ധനവിലൂടെ ലഭിക്കുന്ന ലാഭമാണ് ഇത്. അനുവദനീയമായ ഇളവുകള്ക്കു ശേഷമുള്ള തുക ഈ തലക്കെട്ടില് വരുമാനമായി ഉള്പ്പെടുത്തണം
d)     Other source Income മേല്പ്പറഞ്ഞ തലക്കെട്ടുകള്ക്ക് പുറത്ത് വരുന്ന വരുമാനം ഈ തലക്കെട്ടില് വരുന്നു. പൊതുവെ ഈ വിഭാഗത്തില് വരുന്നവ ചുവടെ
നിക്ഷേപങ്ങളില് നിന്നുള്ള പലിശ/Dividend സ്ഥിര നിക്ഷേപങ്ങള് (FD/ Time deposit ) ല്നിന്നും നേടിയ പലിശ, അത് എത്ര ചെറുതാണെങ്കിലും പൂര്ണ്ണമായും വരുമാനത്തില് ഉള്പ്പെടുത്തണം.  ഇവിടെ പലപ്പോഴും പലിശ വാങ്ങുന്ന സമയത്ത് നമ്മളില്നിന്നും 10% നികുതി പിടിച്ചാണ് തരികയെങ്കില് പോലും നികുതി പിടിച്ചിട്ടില്ലെങ്കില് ലഭിചേക്കുമായിരുന്ന പലിശ വരുമാനമായി കാണിക്കണം. ബാങ്കുകാര് പലിശയിനത്തില് പിടുങ്ങിയ തുക പിന്നീട്TDS already made എന്ന പേരില് നികുതിയില് നിന്നും കുറക്കാവുന്നതാണ്. (13 നമ്പരില് വിശദീകരിക്കുന്നുണ്ട്)
സേവിംഗ്സ് ബാങ്ക് നിക്ഷേപത്തെ സംബധിച്ചിടത്തോളം പലിശയിനത്തില് ലഭിക്കുന്ന തുകയുടെ പതിനായിരത്തിനു മേല് വരുന്ന തുക മാത്രമേ നികുതി വിധേയമാകുന്നുള്ളൂ. എന്നാല് പലരും SB Account ല് MOD option (Multi Option Scheme) സൗകര്യം ഉള്പ്പെടുത്തി ഒരു വിഹിതം FD നിക്ഷേപമായി മാറ്റുന്നുണ്ടായിരിക്കും. അത്തരം സാഹചര്യത്തില് MODയിലേക്ക് മാറ്റപ്പെട്ട തുകയുടെ പലിശ അത് എത്ര ചെറുതാണെങ്കിലും വരുമാനമായി ഉള്പ്പെടുത്തണം.

Family Pension: ഒരു ജീവനക്കാരന് തന്റെ കുടുംബത്തിനു ലഭിക്കുന്ന Family Pensionന്റെനിയമപരമായ അവകാശി (legal heir) ആണെങ്കില് അതും അയാളുടെ വരുമാനമായി കാണിക്കേണ്ടത് ഈ തലക്കെട്ടിലാണ്. വകുപ്പ് 57(iia) പ്രകാരം Family Pensionനു ഇളവ് (standard deduction) ലഭിക്കും. അതായത് കിട്ടിയ Family Pensionന്റെ 1/3 ഭാഗമോ 15000 രൂപയോ ഏതാണ് കുറവെങ്കില് അത് ഇളവാണ്. അതിനു മുകളിലുള്ള തുക വരുമാനമായി വരും.

GROSS TOTAL INCOME
ഇങ്ങനെ മേല് പറഞ്ഞ ക്രമനമ്പരുകള് 1-2-3+4 എന്ന രീതിയില് കണക്കു കൂട്ടിയെടുക്കുന്ന തുകയാണ് GROSS TOTAL INCOME

6 LESS CHAPTER VI A DEDUCTONS:-
അടുത്തത് വരുമാനത്തില് നിന്നും കാര്യമായ തോതില് ഇളവു നേടാന് അവസരം നല്കുന്ന നിക്ഷേപങ്ങളുടെയും ചിലവുകളുടെയും കാര്യമാണ്. ഈ വിഭാഗത്തിലെ ഇളവുകളെ സൌകര്യാര്ത്ഥം 1.5 ലക്ഷം വരെ ഇളവ് ലഭിക്കുന്നവ, 1.5 ലക്ഷത്തിനു മേല് ഇളവു ലഭിക്കുന്നവ എന്ന് രണ്ടായി തിരിക്കാം.
No.
Section
Details
Deduction
പരമാവധി 1.5 ലക്ഷം രൂപ വരെ ഇളവ് ലഭിക്കുന്നവ.
ചുവടെ 1 മുതല് 11 വരെയുള്ളവയിലെ നിക്ഷേപത്തിന്റെ മൊത്തം തുകയോ അതോ ഒന്നര ലക്ഷമോ ഏതാണ് കുറവെങ്കില് അതാണ് ഇളവ് ലഭിക്കുക
1

80 c
Provident Fund  പ്രാവിഡന്റ് ഫണ്ടില് നിക്ഷേപിച്ച തുക (വായ്പയിലേക്കുള്ള തിരിച്ചടവ് ഉള്പ്പെടുത്തരുത് )
പരമാവധി ഒന്നര ലക്ഷം രൂപ വരെ ഇളവു ലഭിക്കും
2
80 c
Life Insurance Premium (Life Insurance Premium സ്വകാര്യ കമ്പനികളുടെയും LIC , Postal life insurance എന്നിവയും ഉള്പ്പെടുത്താം. ഇണമക്കള് എന്നീ പേരില് ഉള്ളവക്കും ബാധകം . (പ്രീമിയം തുക അതതു പോളിസിയുടെ Capital sum assured ന്റെ 20% കവിയരുത്. 2012 ഏപ്രില് 1 നു ശേഷമെടുത്ത പോളിസികള്ക്ക്  ഇത് 10% ആക്കി പരിമിതപ്പെടുത്തി)
2
80 c
SLI, FBS, GIS, GPAIS തുടങ്ങിയവ
3
80 c
National Savings Certificate (NSC)നിക്ഷേപങ്ങള് പോസ്റ്റ് ഓഫീസില് നിന്ന് ലഭിക്കും. സ്വന്തം പേരിലാണ് നിക്ഷേപിക്കേണ്ടത്.
4
80 c
Tax saving FD ബാങ്കുകളിലും പോസ്റ്റാഫീസുകളിലും ലഭിക്കുന്ന പ്രത്യേക  5 വര്ഷ ടാക്സ് സേവിംഗ് നിക്ഷേപങ്ങള്’ [സ്വന്തം പേരിലുള്ളത്] എല്ലാ ഫിക്സഡ് നിക്ഷേപങ്ങളും ടാക്സ് സേവിംഗ് നിക്ഷേപങ്ങള് അല്ല
5
80 c
Ulip, അംഗീകൃത മ്യൂച്ച്യുല് ഫണ്ടിലുംഷെയരുകളിലും ദിബഞ്ചറുകളിലും നിക്ഷേപിച്ച തുക. സ്വന്തം പേരിലാണ് നിക്ഷേപിക്കേണ്ടത്.
6
80 c
Housing Loan Principal repayment വീട് നിര്മ്മാണത്തിന്/വാങ്ങലിനു എടുത്ത ലോണിന്റെ മുതലിലേക്കുള്ള തിരിച്ചടവ് (പലിശ അടവ് ഇവിടെ കാണിക്കരുത്). ഈ ആവശ്യത്തിലേക്ക്  The stamp duty, registration fee, other expenses എന്നിവക്കും ഇളവ് ലഭിക്കും വീട് റിപ്പയര് ആവശ്യങ്ങള്ക്ക് എടുത്ത ലോണിനു ഈ ആനുകൂല്യം ലഭിക്കില്ല . ഇവിടെ പ്രോപ്പര്ട്ടിയുടെ ഉടമസ്ഥാവകാശം ഉള്ളവര്ക്ക് മാത്രമാണ് ഇളവിന് അര്ഹതയുള്ളത്. ലോണ് സ്വന്തം പേരിലും പ്രോപ്പര്ട്ടി ഇണയുടെ പേരിലും ആണെങ്കില് ഇളവ് ലഭിക്കില്ല.
7
80 c
Tuition |Fee for Children പരമാവധി രണ്ട് കുട്ടികള്ക്ക് വിദ്യാഭ്യാസത്തിന് വേണ്ടി അംഗീകൃത സ്ഥാപനത്തില് നല്കിയ മുഴുവന് സമയ കോഴ്സിന്റെ ട്യൂഷന് ഫീസ്.  (ഡൊണേഷന്, ഡവലപ്മെന്റ് ഫീസ്കാപിറ്റേഷന് ഫീ എന്നിവ പരിഗണിക്കില്ല) തെളിവായി സ്ഥാപനത്തില് നിന്നുള്ള റസിപ്റ്റ് നല്കുക
8
80 c
Sukanya Samridhi നിക്ഷേപ പദ്ധതി. ജീവനക്കാരന്റെ പേരിലോ പെണ്മക്കളുടെ പേരിലോ ആകാം. ആശ്രിതരായ പെണ്കുട്ടികളുടെ പേരിലും നിക്ഷേപിക്കാം.
9
80c
PPF പബ്ലിക്ക് പ്രോവിഡന്റ് ഫണ്ട് (പോസ്റ്റാഫീസുകളിലും   ബാങ്കുകളിലും ലഭിക്കുന്നു ) സ്വന്തം/ ഇണ / മക്കളുടെ  പേരില് നിക്ഷേപിക്കാം.
10
80ccc
Life Insurance Pension scheme ലയ്ഫ് ഇന്ഷൂറന്സ് പെന്ഷന് സ്കീം. സ്വന്തം പേരിലുള്ളത്
11
80ccd
സ്വന്തം പേരിലുള്ള NPS നിക്ഷേപങ്ങള് ജീവനക്കാരന്റെ വിഹിതമായി അടക്കുന്ന തുകക്ക് ഇളവ് ലഭിക്കും. (നിക്ഷേപം ഒന്നര ലക്ഷം കവിഞ്ഞാല് പോലും കൂടുതാലായി വരുന്ന അമ്പതിനായിരം രൂപ വരേക്കും ഉള്ള തുകക്ക് 80CCD(1B) പ്രകാരം ഇളവുണ്ട്.) തൊഴില് ദാദാവ് അടക്കുന്ന വിഹിതം ഇതില് ഉള്പ്പെടുത്തരുത്. അത് ആദ്യം വരുമാനത്തില് ഉള്പ്പെടുത്തി പിന്നീട് മറ്റൊരു വകുപ്പ് 80CCD(2) പ്രകാരം ഇളവിന് പരിഗണിക്കും)  
1.5 ലക്ഷം രൂപക്കുമേല്  ഇളവ് ലഭിക്കുന്നവ
12

80CCD(1B)
ഒരു ജീവനക്കാരന്റെ മേല് വിവരിച്ച  80C, 80CCC വകുപ്പ് പ്രകാരമുള്ള നിക്ഷേപങ്ങള് ഒന്നര ലക്ഷം കവിയുന്നപക്ഷം മാത്രമേ ഈ വകുപ്പ് ഫലത്തില് വരുന്നുള്ളൂ. സ്വന്തം പേരിലുള്ള NPS നിക്ഷേപങ്ങളില് ജീവനക്കാരന്റെ വിഹിതമായി അടക്കുന്ന അമ്പതിനായിരം വരെയുള്ള  തുകക്ക് ഇളവ് ലഭിക്കും

13

80CCD(2)
സ്വന്തം പേരിലുള്ള NPS നിക്ഷേപങ്ങളില് തൊഴില് ദാദാവിന്റെ  വിഹിതമായി അടക്കുന്ന തുക (Employer contributionആദ്യം വരുമാനത്തില് perquisites എന്ന പേരില് ഉള്പ്പെടുത്തിയതിനുശേഷം  വകുപ്പ് 80CCD(2) പ്രകാരം പിന്നീട് കുറയ്ക്കുകയാണ് വേണ്ടത്. അതായത് ആദ്യം ഗ്രോസ് ശമ്പളം വര്ദ്ധിപ്പിക്കുകയും പിന്നീട് ഇളവായി കുറച്ചുകാണിക്കുകയും ചെയ്യണം.

14

80CCG
Rajiv Gandhi Equity Scheme സെക്ക്യൂരിറ്റികളില് (RGESS) ഉള്ള നിക്ഷേപങ്ങള്.  gross total income 12 ലക്ഷം കവിയാത്തവര്ക്ക് മാത്രമുള്ള പദ്ധതി. കേന്ദ്ര ഗവര്മെന്റ് പ്രത്യേകമായി സൂചിപ്പിച്ച ഷെയറുകളിലും മറ്റും നിക്ഷേപിക്കുന്ന പക്ഷം നിക്ഷേപ സംഖ്യയുടെ പകുതി വരുമാനത്തില് നിന്നും ഇളവായി ലഭിക്കും. പരമാവധി നിക്ഷേപിക്കാവുന്ന തുക അമ്പതിനായിരം മാത്രം.  ഷെയര് മാര്ക്കറ്റില് ആദ്യമായി പ്രവേശിക്കുന്ന ഒരാള്ക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ.

15

80D
Medical Insurance Premium (Mediclaim) പദ്ധതികളില് പ്രീമിയം അടക്കുമ്പോള് ലഭിക്കുന്ന ഇളവാണ് ഇത്. ഇണ,ആശ്രിതരായ മക്കള് എന്നിവരുടെ പേരിലുള്പ്പെടെ  എടുത്തതിനു 25000 രൂപ വരെ (ജീവനക്കാരന് 60 വയസ്സിനു മുകളിലാണെങ്കില് 30000 രൂപ വരെ) ഇളവ് ലഭിക്കും. ഇതിനു പുറമേ മാതാപിതാക്കളുടെ പേരില് പ്രീമിയം അടച്ചാല് മറ്റൊരു 25000 രൂപ വരെയും (അവര് 60 വയസ്സിനു മുകളിലാണെങ്കില് 30000 രൂപ വരെ) ഇളവു ലഭിക്കും. ഇത് നിക്ഷേപ പദ്ധതിയല്ലമുടക്കിയ പണം തിരികെ ലഭിക്കില്ല. ഈ സന്ദരഭത്തില് ആനുകൂല്യം നേടാന് പണമടക്കുന്നത് കാഷ് രൂപത്തിലാവരുത്.
കൂടാതെ  preventive medical checkup exp എന്ന പേരില് സ്വന്തം പേരിലോ ഇണമക്കളുടെ പേരിലോ ചിലവാക്കുന്ന തുകക്ക് 5000 രൂപ വരെ ഇളവു ലഭിക്കും. ചെലവ് കാഷ് ആയി നല്കുന്നത് തടസ്സമാകുന്നില്ല . കൂടാതെ  preventive medical checkup exp എന്ന പേരില് മാതാ പിതാക്കളുടെ പേരില് ചിലവാക്കുന്ന തുകക്ക് 5000 രൂപ വരെ ഇളവു ലഭിക്കും. ചെലവ് കാഷ് ആയി നല്കുന്നത് തടസ്സമാകുന്നില്ല

16
80D D
Treatment of dependent with disability ശാരീരികായോ,മാനസികമായോ അംഗവൈകല്യം സംഭവിച്ച (Blindness, Low vision • Leprosy-cured • Hearing impairment • Loco motor disability • Mental retardation • Mental illness • Autism • Cerebral palsy • Multiple disabilities)നികുതിദായകനെ ആശ്രയിച്ച് കഴിയുന്ന ആശ്രിതരുടെ (spouse, child, parents, brother /sister)പരിപാലനത്തിനുവേണ്ടിയോ  ചികിത്സാ ചെലവിനായോ(medical treatment, training, rehabilitation )വിനിയോഗിക്കാന്.
വൈകല്യം 40 ശതമാനം മുതല് 80 ശതമാനം വരെയാണെങ്കില് പരമാവധി 75,000 രൂപ. 80ശതമാനത്തില് കൂടുതലാണെങ്കില് പരമാവധി 1.25 ലക്ഷം രൂപ ഇളവു ലഭിക്കും. ലഭ്യമായ ഇളവിന് തുല്യമായ തുക ചെലവാക്കണമെന്നു നിബന്ധനയില്ല
സ്ഥിരമായ വൈകല്യമുണ്ടെന്ന് (40%ത്തില്കുറയാത്ത) സ്ഥാപിക്കപ്പെട്ടവരുടെ മേല്പ്പറഞ്ഞ ആവശ്യത്തിലേക്കായി അംഗീകരിക്കപ്പെട്ട LIC, UTI പ്രത്യേക പദ്ധതിയില് പണം  നിക്ഷേപിച്ചിട്ടുണ്ടെങ്കിലും  മേല്പ്പറഞ്ഞ ഇളവ് ലഭിക്കും.central or state government medical board  ന്റെ disability certificate  കോപ്പി (10 IA) സമര്പ്പിക്കേണ്ടതുണ്ട്

17
80DDB
Medical Expense  for specified diseases ജീവനക്കാരനോ ആശ്രിതനോ ഗുരുതരരോഗങ്ങളായ Dementia ; Dystonia Musculorum Deformans ;Motor Neuron Disease ;Ataxia ;Chorea ;Hemiballismus ;Aphasia ;Parkinsons Disease ;Malignant Cancers ; AIDS ;Chronic Renal failure ;Hemophilia ;Thalassaemia. തുടങ്ങിയ രോഗങ്ങള് ഉണ്ടെങ്കില് അതിനായി ചെലവാക്കിയ തുകക്ക് ചുവടെ കാണും വിധം ഇളവ് ലഭിക്കുംയാഥാര്ത്ഥ ചിലവ് അല്ലെങ്കില്  Rs.40000 ഏതാണ് കുറവെങ്കില് ഇളവ് ലഭിക്കും. Form-10-I സമര്പ്പിക്കണംsenior citizen നു ഇളവ് പരമാവധി Rs. 60000 വരെയും,   super senior citizen, (80years or above) നു Rs.80000 വരെയും ഇളവു ലഭിക്കും- 10-I Certificate ബന്ധപ്പെട്ട ഗവ: ഫിസിഷ്യനില്നിന്നും/  സ്പഷ്യലിസ്റ്റ്ല്നിന്ന്   വാങ്ങിയിരിക്കണം . ചിലവാക്കിയിയ തുകയോ അനുവദനീയമായ ചെലവോ ഏതാണ് കുറവെങ്കില് അതാണ് ഇളവായി ലഭിക്കുക. ആശ്രിതര് എന്നാല്  (spouse, child, parents,brother/ syster)എന്നിവരുള്പ്പെടുന്നു
ഈ ഇളവ് DDO ക്ക് നേരിട്ട്  അനുവദിക്കുവാന് പാടില്ലാത്തതായി  കാണുന്നു. അതിനാല് ഇളവില്ല എന്ന രീതിയില് നികുതിയടച്ച് പിന്നീട് റിട്ടേണ് സമര്പ്പിക്കുമ്പോള് റീഫണ്ട് ആയി വാങ്ങാവുന്നതാണ്.

18
80E
EDUCATION LOAN INTEREST തന്റെയോ ആശ്രിതരുടെയോ (ഇണ മക്കള്) ഹയര്സെക്കന്ഡറിക്കുശേഷമുള്ള ഉന്നത വിദ്യാഭ്യാസ ആവശ്യത്തിന് (ഇന്ത്യക്ക് അകത്തോ പുറത്തോ ആകാം)വേണ്ടി അംഗീകൃത സ്ഥാപനങ്ങളില് നിന്നും എടുത്തിട്ടുള്ള എഡ്യുക്കേഷന് ലോണിന്റെ പലിശയിനത്തിലേക്ക് തന്റെ വരുമാനത്തില് നിന്നും അടച്ച തുക, എത്ര വലുതായാലും  ഇളവായി ലഭിക്കും. ലോണ് എടുത്ത് 8 വര്ഷത്തിനുള്ളില് ഉള്ള തിരിച്ചടവ് ആയിരിക്കണംപലിശക്ക് മാത്രമേ ഇളവുള്ളൂ മുതലിന്റെ തിരിച്ചടവിന് ഇളവില്ല.  

19

80 G
DONATIONS ജീവനക്കാരന് തന്റെ സംഭാവന employerലൂടെ നല്കുകയാണെങ്കില് ആ തുകക്ക് (50% മുതല് 100% വരെ) ഇളവായി DDO ക്ക് അനുവദിക്കാം (ഉദാ: Prime minister’s Relief fund, Earth quake fund). എന്നാല് ജീവനക്കാരന് നേരിട്ട് ചാരിറ്റബിള് സംഘടനകള്ക്ക് നല്കുന്ന സംഭാവനകള്ക്ക് ഇളവുണ്ടാകാമെങ്കിലും അത്DDO ക്ക് അനുവദിക്കാന് നിര്വ്വാഹമില്ല.  ആ സംഭാവന നടത്തിയിട്ടില്ലാത്ത രീതിയില് ഇപ്പോള് നികുതിയടച്ച് പിന്നീട് റിട്ടേണ് സമര്പ്പിക്കുമ്പോള് റീഫണ്ട് ആയി വാങ്ങാവുന്നതാണ്

20

80GGC
Donation to Political Party: Representation of the People Act- ലെ വകുപ്പ് പ്രകാരം അംഗീകരിക്കപ്പെട്ടിട്ടുള്ള രാഷ്ട്രീയ പാര്ട്ടികള്ക്ക് നല്കിയ സംഭാവനക്ക് ഇളവുണ്ട്. പക്ഷേ ഈ ഇളവ്  DDO ക്ക് അനുവദിക്കാന് നിര്വ്വാഹമില്ല.  ആ സംഭാവന നടത്തിയിട്ടില്ലാത്ത രീതിയില് ഇപ്പോള് നികുതിയടച്ച് പിന്നീട് റിട്ടേണ് സമര്പ്പിക്കുമ്പോള് റീഫണ്ട് ആയി വാങ്ങാവുന്നതാണ്

21

80 U
BLIND & DIFFERENTLY ABLED ഈ ഇളവു blindness,Hearing impaired, Mental retradation, Mental illness, low vision, Locomotors disability. എന്നീ അംഗപരിമിതികള് ഉള്ള  ജീവനക്കാര്ക്കുള്ള താണ്. 75000 രൂപയുടെ ഇളവ് (40% ല് കുറയാത്ത പരിമിതി ഉള്ളവര്ക്കും) / 1.25 രൂപയുടെ ഇളവ്80% നു മേലെ പരിമിതി ഉള്ളവര്ക്കുമാണ്മെഡിക്കല് ബോര്ഡിന്റെ കാലാവധി തീരാത്ത സര്ട്ടിഫിക്കറ്റ് ഹാജരാക്കണം


TOTAL INCOME OR TAXABLE INCOME
വരുമാന നികുതിയുടെ കണക്കു കൂട്ടലുകളില് വളരെ പ്രാധാന്യമേറിയ ഒരു പദമാണ് ടോട്ടല് ഇന്കം അഥവാ ടാക്സബിള് ഇന്കം. മുകളില് വ്യക്ത്മാക്കിയതുപോലെ  ഗ്രോസ് വരുമാനത്തില്നിന്നും ചാപ്റ്റര് 6 എന്ന പേരില് വിശേഷിപ്പിക്കുന്ന കിഴിവുകള് എല്ലാം കുറച്ചതിന് ശേഷമുള്ള തുകയാണ് ഇത്. ഇതിനെ അടിസ്ഥാനപ്പെടുത്തി നികുതി കണ്ടെത്തുന്നു.

INCOME TAX (87-A Rebateനു മുന്പ്)
മുകളില് കാണിച്ചിരിക്കുന്ന പട്ടികയിലെ നിരക്ക് പ്രകാരം വരുമാനനികുതി കണ്ടെത്താം.  ടാകസബിള് ഇന്കം 2.5 ലക്ഷം കവിയാത്തവര്ക്ക് നികുതി ഇല്ല.

LESS 87-A Rebate
പൊതുവേ താഴ്ന്ന വരുമാനത്തില്പ്പെട്ടവര്ക്ക് നികുതിയില് നിന്നും നേരിട്ട കുറക്കാന് കഴിയുന്ന ആശ്വാസക്കിഴിവാണ് ഇത്. നടപ്പു വര്ഷവും ഈ ആനുകൂല്യം ലഭിക്കും.  ഒരു ജീവനക്കാരന്റെ ടാകസബിള് ഇന്കം അഞ്ചു ലക്ഷത്തിനു മുകളില് പോയിട്ടില്ലെങ്കില് റിബേറ്റ്ന്റെ ആനുകൂല്യം ലഭിക്കും. നികുതി സംഖ്യയോ 2000 രൂപയോ ഏതാണ് കുറവെങ്കില് അതാണ് ഇളവായി ലഭിക്കുക. തുടന്നു പറയാന് പോകുന്ന സെസ്സും സര്ച്ചാര്ജ്ജും വരുമാനനികുതിയോടു ചേര്ക്കുന്നതിനു മുന്പ് 87-A റിബേറ്റ് കുറക്കേണ്ടതുണ്ട്.

10 Add Education Cess /Surcharge
87-Aറിബേട്ടിന് ശേഷമുള്ള നികുതിയുടെ കൂടെ ടാക്സിന്റെ 3% വിദ്യാഭാസ സെസ്സും കൂടെ ചേര്ത്താല് ഒരു വ്യക്തി നല്കേണ്ട നികുതി ബാധ്യതയായി. ഒരു കോടിക്ക് താഴെ Taxable Income ഉള്ളവർക്ക് Surcharge ഇല്ല.

11 Less 89(1) Relief for Arrears of salary
ശമ്പള കുടിശ്ശിക വാങ്ങിയതുമൂലം നികുതിഭാരം ഉണ്ടാകുന്ന സാഹചര്യത്തില് പ്രയോജനപ്പെടുത്താവുന്ന വകുപ്പാണിത്. കാലാ കാലങ്ങളില് കിട്ടേണ്ടിയിരുന്ന ശമ്പളം നമ്മുടേതല്ലാത്ത കാരണത്താല് വൈകിക്കിട്ടിയതിനാല് ഒരാള്ക്ക് നടപ്പു വര്ഷം കനത്ത നികുതി ബാധ്യത വന്നേക്കാം. അതേസമയം അത് കാലാ കാലങ്ങളില് തന്നെ കിട്ടിയിരുന്നെങ്കില് അന്ന് അടച്ചുപോരുമായിരുന്നന്ന നികുതിയും വൈകിക്കിട്ടിയതിനാല് ഇന്ന് ഒരുമിച്ച് അടക്കെണ്ടിവരുന്ന നികുതിയും താരതമ്യം ചെയ്ത്, ജീവനക്കാരന് അനുകൂലമാകും വിധം, ഇപ്പോള്  നല്കേണ്ടി വരുന്ന അധിക നികുതിക്ക് കിഴിവ് നല്കുക എന്നതാണ് ഇതിന്റെ തത്വം. 10 E Form എന്ന നമ്പറിലുള്ള ഫോമുകള് തയ്യാറാക്കി വേണം ഈ ആശ്വാസം വാങ്ങാന്.

12 Total Tax due after Rebate, cess, Relief
മേല് പറയും വിധം കൂട്ടിയും കുറച്ചും ഒരാള് നടപ്പു വര്ഷത്തില് നല്കേണ്ട മൊത്തം നികുതിബാധ്യത കണ്ടെത്തുന്നു.

13 LESS TDS from salary, Other income TDS
മൊത്തം നികുതി തുകയില് നിന്നും ശമ്പളത്തിലൂടെയും പലിശ വരുമാനം വാങ്ങുമ്പോഴും മറ്റും പിടച്ച TDS തുക കുറക്കണം.

13 LESS ADVANCE TAX PAID (Tax paid directly through bank)
ചില അപൂര്വ്വം സാഹചര്യങ്ങളില് ശമ്പളത്തില് നിന്നും നികുതി പിടിക്കാത്ത നമ്മള് നേരിട്ട് ബാങ്കില് ചലാന് മുഖേന നികുതി നല്കിയിട്ടുണ്ടാകാം. ഇതാണ് അഡ്വാന്സ് ടാക്സ്. TDSനെ പലരും തെറ്റിദ്ധരിച്ച് അഡ്വാന്സ് ടാക്സ് എന്ന പേരില് വിളിക്കാറുണ്ട്. എന്നാല് അവ തമ്മിലുള്ള വ്യത്യാസം വളരെ വ്യക്തമാണ്. വരുമാനത്തില് നിന്നും പിടിച്ചു വച്ച നികുതിയാണ്TDSനമ്മള് നേരിട്ടടക്കുന്ന നികുതിയാണ് അഡ്വാന്സ് ടാക്സ്.

14 BALANCE OF TAX DUE (as TDS from February Salary)
മൊത്തം നികുതിബാധ്യതയില്നിന്നും TDSഅഡ്വാന്സ് ടാക്സ് എന്നിവ കുറച്ചാല് ഫെബ്രുവരിമാസം നമ്മള് അവസാന ഗഡുവായി നല്കേണ്ട നികുതി തുക കണ്ടെത്താം. ഈ തുക മാര്ച്ച് മാസം വാങ്ങുന്ന  ശമ്പളത്തില്നിന്നും TDS ആയി പിടിച്ച് ബാക്കി തുകയാണ് കൈയ്യില് കിട്ടുക.


Footnote:

(തുടര്ന്നുള്ള ദിവസങ്ങളില് ഈ കുറിപ്പ് വിപുലപ്പെടുത്തി തയ്യാറാക്കുന്നതാണ്)


Share
Banner

Post A Comment: