വര്‍ധിപ്പിച്ച ക്ഷാമബത്ത ജനുവരിയിലെ ശമ്പളത്തിനൊപ്പം നല്‍കും.


 തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷാമബത്ത കൂട്ടി. മൂന്ന് ശതമാനമാണ് വര്‍ധിപ്പിച്ചത്. 2016 ജൂലായ് മുതല്‍ മുന്‍കാല പ്രാബല്യത്തോടയാണ് ക്ഷാമബത്ത വര്‍ധിപ്പിച്ചത്.

വര്‍ധിപ്പിച്ച  ക്ഷാമബത്ത ജനുവരിയിലെ ശമ്പളത്തിനൊപ്പം നല്‍കും. കുടിശിക പി.എഫില്‍ ലയിപ്പിക്കും. പെന്‍ഷന്‍കാരുടെ ക്ഷാമബത്താകുടിശിക പണമായി നല്‍കും.  

ഇതോടെ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്താനിരക്ക് 12 ശതമാനം ആകും.
ഇതുമൂലം സര്‍ക്കാരിന് പ്രതിമാസം 86.07 കോടി രുപയുടെയും പ്രതിവര്‍ഷം 1032.84 കോടി രൂപയുടെയും അധികബാദ്ധ്യത ഉണ്ടാകുമെന്നും ധനവകുപ്പ് അറിയിച്ചു. 
കേരള ഹയര്‍സെക്കണ്ടറി / വി.എച്ച്.എസ്.സി കൊമേഴ്സ് വിദ്യാര്‍ത്ഥികളുടെ കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് എന്ന സബ്ജക്ടിലെ ഡാറ്റാബേസ് മാനേജ്മെന്‍റ് ഫോര്‍ അക്കൗണ്ടിംഗ് എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട വീഡിയോ ട്യൂട്ടോറിയലുകള്‍ പരിചയപ്പെടുത്തുന്നു.

വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ആക്സസ് 2007 എന്ന ഡാറ്റാബേസ് പ്രോഗ്രാമിനെ വളരെ ലളിതമായി പരിചയപ്പെടാന്‍ ഇത് ഉപകരിക്കും. വേണമെങ്കില്‍ ക്ലാസ് മുറികളില്‍ പ്രദര്‍ശിപ്പിക്കാവുന്ന തരത്തില്‍ വിവരണങ്ങളോടു കൂടിയാണ് വീഡിയോ തയ്യാറാക്കിയിട്ടുള്ളത്. 

യൂടൂബിലാണ് വീഡിയോ അപ്ലോഡ് ചെയ്തിട്ടുള്ളത്. സൈസ് കുറക്കുന്നതിന് വേണ്ടി വ്യത്യസ്ത പാര്‍ട്ടുകളിലായാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ഇത് യൂടൂബില്‍ നിന്ന് നേരിട്ട് കാണുകയോ ഡൗണ്‍ലോഡ് ചെയ്യുകയോ ചെയ്യാം. യൂടൂബില്‍ വീഡിയോകളില്‍ വീഡിയോകളുടെ സൈസ് കുറക്കുന്നതിന് വേണ്ടി പരമാവധി റെസല്യൂഷന്‍ കുറച്ചാണ് വീഡിയോ പ്രദര്‍ശിപ്പിക്കുന്നത്. അപ്പോള്‍ ഒരു പക്ഷെ വീഡിയോകള്‍ക്ക് വേണ്ടത്ര വ്യക്തത ലഭിക്കണമെന്നില്ല. അങ്ങിനെയാണെങ്കില്‍ ഉപയോക്താവിന് തന്നെ റെസല്യൂഷന്‍ കൂട്ടുന്നതിനുള്ള സൗകര്യം യൂട്യൂബ് വീഡിയോകളില്‍ ലഭ്യമാണ്. അതിന് വേണ്ടി യൂട്യൂബ് വീഡിയോയുടെ താഴ് ഭാഗത്തായി കാണുന്ന സെറ്റിംഗ്സ് ബട്ടണില്‍ ക്ലിക്ക് ചെയ്ത് Quality എന്ന മെനുവില്‍ സൈസ് പരമാവധി വര്‍ദ്ധിപ്പിച്ചാല്‍ മതി. 720p എന്ന് സെലക്ട് ചെയ്യുന്നതാണ് ഏറ്റവും അനുയോജ്യം. താഴെ നല്‍കിയ ചിത്രം ശ്രദ്ധിക്കുക.പിന്നീടും ഉപയോഗിക്കണമെങ്കില്‍ ഡാറ്റാ ചെലവുകള്‍ കുറക്കുന്നതിനായി വീഡിയോ ഡൗണ്‍ലോഡ് ചെയ്യുന്നതായിരിക്കും ഉചിതം. ഇതിന് ഏതെങ്കിലും യൂടൂബ് ഡൗണ്‍ലോഡറുകള്‍ ഉപയോഗിച്ചാല്‍ മതി. വിന്‍ഡോസില്‍ പ്രവര്‍ത്തിക്കുന്നതും സൗജന്യമായതും ഏറ്റവും ലളിതവുമായ Xilisoft Youtube Download ചെയ്യുന്നതിന് താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.ട്യൂട്ടോറിയല്‍ വീഡിയോകളില്‍ ഉപയോഗിച്ചിട്ടുള്ള ആക്സസ് ഫയലുകള്‍ നിങ്ങള്‍ക്ക് പരിശിലനം നടത്തുന്നതിനുള്ള സൗകര്യത്തിനായി ഒരു സിപ്പ് ഫയലായി ലഭ്യമാക്കിയിട്ടുണ്ട്. ഇത് പരിശീലിക്കുന്നതിനായി ഡാറ്റ ടൈപ്പ് ചെയ്ത് ഉണ്ടാക്കുന്നതിനുള്ള സമയം ലാഭിക്കാന്‍ സഹായിക്കും.
ഇത് കൂടാതെ ആക്സസുമായി ബന്ധപ്പെട്ട് നേരത്തെ പ്രസിദ്ധീകരിച്ച ചില പഠനസാമഗ്രികള്‍ കൂടി ഇതോടൊന്നിച്ച് ചേര്‍ത്തിട്ടുണ്ട്.
DOWNLOAD VIDEO TUTORIALS
TablesQueriesRelarionshipsFormsReports

DOWNLOAD OTHER MATERIALS
Try-Out FilesAccess NotesAccess QuizAccess Practicals

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ അവലോകനം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്നു


സ്‌കൂള്‍വിദ്യാഭ്യാസസമ്പ്രദായം അടിമുടിമാറ്റുന്നതിനുള്ള പദ്ധതിക്ക് അന്തിമരൂപമായി. അക്കാദമികമാറ്റത്തോടൊപ്പം ഭൗതികാന്തരീക്ഷവും മാറ്റും. അടുത്ത അധ്യയനവര്‍ഷം മുതല്‍ പൊതുവിദ്യാലയങ്ങള്‍ പുതിയ സമ്പ്രദായത്തിലാവും.

അധ്യാപകകേന്ദ്രീകൃത അധ്യയനത്തിന് പകരം വിദ്യാര്‍ഥികേന്ദ്രീകൃത സമ്പ്രദായമാണ് പരിഷ്‌കരണത്തിന്റെ അടിസ്ഥാനകാഴ്ചപ്പാട്. പാഠ്യപദ്ധതിപരിഷ്‌കരണത്തിനായി കരിക്കുലം കമ്മിറ്റി പുനഃസംഘടിപ്പിക്കും. നിലവിലുള്ള പാഠപുസ്തകങ്ങള്‍ കണ്ണടച്ച് മാറ്റുകയെന്നതിനപ്പുറം വിദ്യാര്‍ഥികേന്ദ്രീകൃതമായി അവയെ പരിഷ്‌കരിക്കും.

ഇതിനായി ചിലപുസ്തകങ്ങളില്‍ കൂട്ടിച്ചേര്‍ക്കലുകളോ ഒഴിവാക്കലുകളോ വേണ്ടിവരും. എന്‍.സി.ഇ.ആര്‍.ടി. നിര്‍ദേശിക്കുന്ന ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് രണ്ടുവര്‍ഷത്തിനുള്ളിലാകും മാറ്റം.
ഒന്നരലക്ഷം അധ്യാപകര്‍ക്ക് വര്‍ഷം പത്തുദിവസം വീതം പരിശീലനം നല്‍കും. ഐ.ടി.യിലധിഷ്ഠിതമായി അധ്യാപനം നടത്താനുള്ള പരിശീലനത്തിനാണ് മുന്‍തൂക്കം. പാഠപുസ്തകങ്ങളുടെ ഉള്ളടക്കം ഇ-കണ്ടന്റായി വികസിപ്പിക്കും.

ഓരോകുട്ടിയുടെയും കഴിവ് തിരിച്ചറിയാനും പരിപോഷിപ്പിക്കാനുമായി ടാലന്റ് ലാബുകളും പ്രകൃതിയില്‍നിന്ന് പാഠങ്ങള്‍ പഠിക്കുംവിധം ജൈവവൈവിധ്യപാര്‍ക്കും സ്‌കൂളുകളില്‍ ഉണ്ടാകും. ഒരു നിയമസഭാമണ്ഡലത്തില്‍ ഒന്നെന്നകണക്കില്‍ കലാ-കായിക-സാംസ്‌കാരികകേന്ദ്രം, നീന്തല്‍ക്കുളം എന്നിവ സ്ഥാപിക്കും. ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് ഓട്ടിസം പാര്‍ക്കും വിഭാവനം ചെയ്തിട്ടുണ്ട്. കാമ്പസ് തന്നെ പാഠപുസ്തകമാക്കുകയെന്ന കാഴ്ചപ്പാടാണ് പരിഷ്‌കാരങ്ങള്‍ക്ക് പിന്നില്‍.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ അവലോകനം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്നു. പൊതുവിദ്യാലയങ്ങള്‍ അന്താരാഷ്ട്ര നിലവാരമുള്ളതാക്കുകയെന്ന ലക്ഷ്യത്തോടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനായി 220 ഹയര്‍സെക്കന്‍ഡറിസ്‌കൂളുകളില്‍ രണ്ടുകോടി രൂപവീതവും 640 എല്‍.പി, യു.പി. സ്‌കൂളുകളില്‍ ഒരുകോടി രൂപവീതവും 140 ഹൈസ്‌കൂളുകളില്‍ അഞ്ചുകോടി രൂപവീതവും ചെലവഴിക്കും. 45,000 ക്ലാസുകള്‍ ഹൈട്ടെക്കാക്കാന്‍ ഒരുലക്ഷം രൂപവീതം ചെലവിടും.

27-ന് ഗ്രീന്‍പ്രോട്ടോക്കോള്‍ പ്രതിജ്ഞ സ്‌കൂള്‍കാമ്പസുകളില്‍ ഐ.എസ്.ഒ. നിലവാരത്തിലുള്ള ഗ്രീന്‍പ്രോട്ടോക്കോള്‍ നിലവില്‍വരുമെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് മാതൃഭൂമിയോട് പറഞ്ഞു. പുനരുപയോഗിക്കാന്‍ കഴിയാത്ത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ വിലക്കും. രക്ഷിതാക്കള്‍ക്കും മാറുന്ന വിദ്യാഭ്യാസസമ്പ്രദായത്തെക്കുറിച്ച് പരിശീലനം നല്‍കും.

27-ന് ഗ്രീന്‍പ്രോട്ടോക്കോള്‍ സംബന്ധിച്ച് പ്രഖ്യാപനം നടത്തും. അന്ന് ക്ലാസ് നടക്കുമ്പോള്‍ പി.ടി.എ.യും പൂര്‍വവിദ്യാര്‍ഥികളും സ്‌കൂളിന് സമീപത്തുള്ളവരും ചേര്‍ന്ന് പ്രതീകാത്മകമായി സ്‌കൂളിന് സംരക്ഷണവലയം തീര്‍ത്ത് പ്രതിജ്ഞയെടുക്കും. പൊതുവിദ്യാഭ്യാസം സംരക്ഷിക്കുമെന്നും ഗ്രീന്‍പ്രോട്ടോക്കോള്‍ നടപ്പാക്കുമെന്നും മദ്യം, മയക്കുമരുന്ന് എന്നിവയില്‍നിന്ന് കുട്ടികളെ രക്ഷിക്കുമെന്നുമായിരിക്കും പ്രതിജ്ഞ.http://www.mathrubhumi.com/
സംസ്ഥാന സ്കൂൾ കലോൽസവ വിധികർത്താക്കളെ നിശ്ചയിക്കാനുള്ള മാനദണ്ഡങ്ങൾ കർശനമാക്കുന്നു. ഇത്തവണ വിധികർത്താക്കളായി എത്തുക അക്കാദമിക് യോഗ്യതയുള്ളവർ മാത്രമായിരിക്കും. ജില്ലാതല മൽസരങ്ങളിൽ വിധികർത്താക്കളായവരെ സംസ്ഥാന തലത്തിൽ പരിഗണിക്കില്ല. തുടർച്ചയായി മൂന്നു കലോൽസവങ്ങളിൽ വിധികർത്താക്കളായവരെയും പട്ടികയിൽ ഉൾപ്പെടുത്തേണ്ടെന്നു വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. സർക്കാരിനു കീഴിലുള്ള സാംസ്കാരിക സ്ഥാപനങ്ങളിൽ നിന്നും സർവകലാശാലകളിൽ നിന്നും സ്കൂൾ കലോൽസവത്തിന്റെ വിധിനിർണയത്തിനു യോഗ്യരായവരുടെ പട്ടിക പൊതുവിദ്യാഭ്യാസ ഡയറക്ടർ നേരത്തേ ആവശ്യപ്പെട്ടിരുന്നു. കേരള കലാമണ്ഡലം, വിവിധ അക്കാദമികൾ, ഫൈൻ ആർട്സ് കോളജുകൾ, സർവകലാശാലകളിലെ വിവിധ വകുപ്പുകൾ എന്നിവിടങ്ങളിൽ നിന്നെല്ലാം അക്കാദമിക് യോഗ്യതയുള്ളവരുടെ പട്ടിക ലഭിച്ചിട്ടുണ്ട്. ഈ പട്ടികയിൽ നിന്നു വിധികർത്താക്കളെ നിർണയിക്കുന്ന പ്രക്രിയ അന്തിമഘട്ടത്തിലാണ്. സംസ്ഥാനത്തിനു പുറത്തു നിന്നുള്ള വിധികർത്താക്കൾ ഇത്തവണ ഉണ്ടാകില്ല. ഭാഷയറിയാത്തവർ വിധിനിർണയത്തിനെത്തുന്നുവെന്ന പരാതികളെത്തുടർന്നാണ് ഈ തീരുമാനം. അതേസമയം, ഹയർ അപ്പീൽ കമ്മിറ്റിയിൽ വിദഗ്ധർ വേണമെന്നതിനാൽ സംസ്ഥാനത്തിനു പുറത്തു നിന്നുള്ളവരെയും പരിഗണിക്കും. പല ഇനങ്ങളിലും ഒരേ വിധികർത്താക്കൾ തുടർച്ചയായി എത്തുന്നുവെന്നതു കണക്കിലെടുത്താണു തുടർച്ചയായി മൂന്നു കലോൽസവങ്ങളിൽ വിധി നിർണയിച്ചവരെ ഇത്തവണ ഒഴിവാക്കാൻ തീരുമാനിച്ചത്. ജില്ലാതല മൽസരങ്ങളിൽ വിധി നിർണയിച്ചവർ സംസ്ഥാനതലത്തിനെത്തുന്നത് അതതു ജില്ലക്കാർക്കു പ്രത്യേക പരിഗണന ലഭിക്കാൻ ഇടയാക്കുന്നുവെന്ന പരാതികളെത്തുടർന്നാണ് അവരെയും ഒഴിവാക്കുന്നത്. കലോൽസവത്തിലെ 232 ഇനങ്ങളിലായി എഴുന്നൂറോളം വിധികർത്താക്കളാണു വേണ്ടത്. മൽസര സമയത്തു വിധികർത്താക്കൾക്കു മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുമതിയുണ്ടാകില്ല. അപ്പീൽ കമ്മിറ്റിക്കായി മൽസരങ്ങൾ പകർത്താനുള്ള ചുമതല വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന വിക്ടേഴ്സ് ചാനലിനാണ്.
പുതുവര്‍ഷത്തില്‍ കുന്നംകുളത്തേക്ക് എത്തുന്ന ജില്ലാ സ്‌കൂള്‍ കലോത്സവത്തെ മികവുറ്റതാക്കാനുള്ള ഒരുക്കത്തിലാണ് കുന്നംകുളം.
നഗരത്തിലെ സ്‌കൂളുകളിലും ഓഡിറ്റോറിയങ്ങളിലുമായി 15 വേദികളാണ് ഉള്ളത്.
തൃശ്ശൂര്‍ റോഡിലെ ബഥനി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, സീനിയര്‍ ഗ്രൗണ്ട്, മോഡല്‍ ബോയ്‌സ് സ്‌കൂള്‍, ശിവശക്തി ഓഡിറ്റോറിയം, ജവഹര്‍ സ്റ്റേഡിയം, അന്ധവിദ്യാലയം എന്നിവയാണ് പ്രധാന വേദികള്‍.
സംസ്‌കൃതോത്സവത്തിന് ചിറളയം ബഥനി സ്‌കൂളിലെ മൂന്നു വേദികളും അറബിക് കലോത്സവത്തിന് മോഡല്‍ ഗേള്‍സ് സ്‌കൂളിലെ രണ്ടു വേദികളും ഒരുങ്ങും. വേദികള്‍ തമ്മിലുള്ള അകലം കൂടുതലാണെന്ന പരാതിയുണ്ട്.


വേദികളും ഇനങ്ങളും:


1. ജി.വി.എച്ച്.എസ്.എസ്. (ബോയ്‌സ്) ഓഡിറ്റോറിയം- പ്രധാന മത്സരങ്ങള്‍ നടക്കുന്ന നഗരത്തോടു ചേര്‍ന്നുള്ളത്.
മോഹിനിയാട്ടം, കേരള നടനം, ഭരതനാട്യം, കുച്ചിപ്പുടി, സംഘനൃത്തം.


2. സീനിയര്‍ ഗ്രൗണ്ട്- നഗരത്തിലെ മൈതാനത്ത് പ്രത്യേകം തയ്യാറാക്കിയ സ്റ്റേജ്. ദഫ്മുട്ട്, അറബനമുട്ട്, മൂകാഭിനയം, നാടകം, പൂരക്കളി, യക്ഷഗാനം, വട്ടപ്പാട്ട്.


3. ബഥനി ഇ.എച്ച്.എസ്.എസ്. ഗ്രൗണ്ട്- തൃശ്ശൂര്‍ റോഡില്‍ ആണ് ബഥനി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മൈതാനം- ഹയര്‍ സെക്കന്‍ഡറി വിഭാഗം നാടകം, ദേശഭക്തിഗാനം, സംഘഗാനം, ഇംഗ്ലീഷ് സ്‌കിറ്റ്, ഹൈസ്‌കൂള്‍ നാടകം, കോല്‍ക്കളി.

4. ബഥനി ഇ.എച്ച്.എസ്.എസ്. ഓഡിറ്റോറിയം- ഏറ്റവും വലിയ ഓഡിറ്റോറിയം. തിരുവാതിരക്കളി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സംഘനൃത്തം, നാടോടി നൃത്തം, ഹൈസ്‌കൂള്‍ വിഭാഗം ഭരതനാട്യം.


5. ലോട്ടസ് പാലസ്- ആദ്യനാലു ദിവസങ്ങളിലും ഇവിടെ ഭക്ഷണമൊരുക്കും. ജനറല്‍ വിഭാഗം രചനാ മത്സരങ്ങള്‍.
ഒപ്പന, ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌കൂള്‍ മാര്‍ഗ്ഗംകളി,പരിചമുട്ടുകളി, നാഗസ്വരം, മദ്ദളം എന്നിവയാണ് ഇവിടത്തെ മത്സരം.


6. വൈ.എം.സി.എ. ഹാള്‍!- ടൗണ്‍ഹാള്‍ റോഡില്‍ കിഴൂരിലേക്ക് പോകുന്ന വഴിയില്‍. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി ചാക്യാര്‍കൂത്ത്,നങ്ങ്യാര്‍കൂത്ത്, ഓട്ടന്‍തുള്ളല്‍, കുച്ചിപ്പുടി.


7. ജവഹര്‍ സ്റ്റേഡിയം-തൃശ്ശൂര്‍ റോഡിലേക്ക് തിരിയുന്ന വഴിയിലാണ് സ്റ്റേഡിയം.വഞ്ചിപ്പാട്ട്, മോണോ ആക്ട്, ഉറുദു ഗസല്‍, ഉറുദു സംഘഗാനം, വൃന്ദവാദ്യം.

8. ശിവശക്തി ഓഡിറ്റോറിയം -തൃശ്ശൂര്‍ റോഡില്‍ തലക്കോട്ടുകര ശിവക്ഷേത്രത്തിനടുത്ത്. കഥകളി, കഥകളി ഗ്രൂപ്പ്, ശാസ്ത്രീയ സംഗീതം, കൂടിയാട്ടം, കഥകളി സംഗീതം.


9. ബഥനി ഇ.എച്ച്.എസ്.എസ്. ഹാള്‍!-തൃശ്ശൂര്‍ റോഡില്‍ ആണ് സ്‌കൂള്‍. ഇംഗ്ലീഷ് പദ്യം, ഇംഗ്ലീഷ് പ്രസംഗം, മാപ്പിളപ്പാട്ട്,ഓടക്കുഴല്‍,

10. ജി.എച്ച്.എസ്. ഫോര്‍ ബ്ലൈന്‍ഡ് ഗവ. മോഡല്‍ ബോയ്‌സ് സ്‌കൂളിലെ ഒന്നാം വേദിക്ക് അടുത്ത്. ശാസ്ത്രീയ സംഗീതം, ലളിതഗാനം, ഗിറ്റാര്‍,ട്രിപ്പിള്‍, വയലിന്‍ (പാശ്ചാത്യം), കഥാപ്രസംഗം, തബല, ഗാനമേള.


11. ബി.ആര്‍.സി. ഹാള്‍
ഗുരുവായൂര്‍ റോഡില്‍ ഗവണ്‍മെന്റ് മോഡല്‍ ഗേള്‍സ് സ്‌കൂളിനു സമീപം. അറബി കലോത്സവം.


12. ബി.സി.ജി.എച്ച്.എസ്. ചിറളയം ഹാള്‍!- കിഴൂരിലേക്ക് പോകുന്ന വഴിയിലാണ് ബഥനി കോണ്‍വെന്റ് സ്‌കൂള്‍ വേദി. സംസ്‌കൃതോത്സവമാണ് ഇവിടെ നടക്കുക.


13. ബി.സി.ജി.എച്ച്.എസ്. ചിറളയം ക്ലാസ് റൂം- സംസ്‌കൃതോത്സവം

14. ബി.സി.ജി.എച്ച്.എസ്. ചിറളയം-പാഠകം, സംസ്‌കൃതം നാടകം, നാടന്‍പാട്ട്.

15. ജി.എച്ച്.എസ്.എസ്. സ്റ്റേജ്- മോഡല്‍ ഗേള്‍സ് സ്‌കൂളിനു സമീപം.
ചെണ്ട (തായമ്പക), ചെണ്ടമേളം, പഞ്ചവാദ്യം അറബി സാഹിത്യോത്സവത്തിലെ മോണോ ആക്ട്, ചിത്രീകരണം, ചവിട്ടുനാടകം.

NVLA യുടെ സംസ്ഥാന സമ്മേളനവും കൊല്ലത്ത്  വെച്ചാണ് . ഏവരെയും സഹർഷം സ്വഗതം ചെയ്യുന്നു